ആലപ്പുഴ: പുന്നപ്ര വാടയ്ക്കലിലിലെ ദിനേശ(50)ൻറെ കൊലപാതകത്തിനു പിന്നിൽ അമ്മയുടെ ആൺ സുഹൃത്തിനോടുള്ള പക. സംഭവത്തിൽ അറസ്റ്റിലായ കിരണിൻറേത് ക്രിമിനൽ ബുദ്ധിയാണെന്നും ഇലക്ട്രിക് ജോലിയൊക്കെ നന്നായി അറിയുന്നയാളാണെന്നും അയൽവാസികൾ പറഞ്ഞു. കിരണിൻറെ അമ്മയുടെ സുഹൃത്താണ് ദിനേശൻ. അയൽവാസികളായ എല്ലാവരും പരസ്പരം അറിയുന്നവരാണ്. കഴിഞ്ഞ ദിവസം രാത്രി ദിനേശൻ വീട്ടിലേക്ക് വന്നപ്പോഴാണ് കിരൺ ഇയാളെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. വീട്ടിലെ ഇലക്ട്രിക് വയർ ഉപയോഗിച്ചായിരുന്ന ഷോക്കടിപ്പിച്ചത്. പിന്നീട് മൃതദേഹം മുറ്റത്തേക്ക് എടുത്തുമാറ്റിയ ശേഷം മരണം ഉറപ്പിക്കാനായി മറ്റൊരു ഇലക്ട്രിക് കമ്പികൊണ്ടുകൂടി ഷോക്കടിപ്പിച്ചുവെന്നും പോലീസ് പറയുന്നു.
ദിനേശനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. ദിനേശനെ കൊലപ്പെടുത്തിയ വിവരം കിരണിൻറെ അച്ഛൻ അറിഞ്ഞിട്ടും മൂടിവെച്ചുവെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ദിനേശനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്മന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആദ്യം മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി ആരും ശ്രദ്ധിച്ചിരുന്നില്ല. ഉച്ചയ്ക്കുശേഷവും സ്ഥലത്ത് നിന്ന് എഴുന്നേൽക്കാതായതോടെ നാട്ടുകാർ വാർഡ് മെമ്പറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച കിടക്കുന്നതാണെന്ന് മനസിലായത്.
കൈകാലുകളില്‍ 40 മണിക്കൂര്‍ ചങ്ങലയ്ക്കിട്ട് നാടുകടത്തി, പകുതിപ്പേരുടെ വിവരങ്ങളും നല്‍കിയില്ല; ചെറുരാജ്യങ്ങള്‍പോലും പ്രതിഷേധത്തില്‍, ചെറുവിരലനക്കാതെ ഇന്ത്യ മാത്രം
ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ടതോടെ സംശയമായെന്നും തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പോലീസ് നടത്തിയ പരിശോധിച്ചപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായതും സംഭവത്തിൽ കിരൺ കസ്റ്റഡിയിലാകുന്നതും. കിരണിനെ പണ്ടുമുതലെ പരിചയം ഉണ്ട് എന്നാൽ വലിയ അടുപ്പമില്ലെന്നും ദിനേശൻറെ മകൻ പറഞ്ഞു. അവര് തമ്മിൽ പ്രശ്നമുള്ളതായി അറിയില്ല. ജോലി സ്ഥലത്ത് നിൽക്കുമ്പോഴാണ് വിവരം അറിയുന്നത്. സ്റ്റേഷനിൽ പോയി മൊഴി കൊടുക്കുന്നതിനിടെ കിരൺ വിളിച്ചിരുന്നു. സുഹൃത്താണ് ഫോൺ എടുത്തത്. ജോലി കഴിഞ്ഞ് വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നാണ് കിരൺ ഫോണിൽ പറഞ്ഞത്. കിരൺ മുമ്പും അച്ഛനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും എന്നാൽ കൊലപ്പെടുത്താനുള്ള വൈരാഗ്യമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ദിനേശൻറെ മകൾ പറഞ്ഞു.
മാത്രമല്ല മരണാനന്തര ചടങ്ങിന് കിരണും അവൻറെ അച്ഛനും അമ്മയുമൊക്കെ വന്നിരുന്നു. എല്ലാകാര്യത്തിനും കൂടെയുണ്ടായിരുന്നുവെന്നും അപ്പോഴൊന്നും സംശയം ഉണ്ടായിരുന്നില്ലെന്നും മകൾ പറഞ്ഞു. കിരണിന് ഇലട്രിക് പണിയൊക്കെ നന്നായി അറിയുന്ന ആളാണ്. എന്താണ് ജോലി എന്ന് അറിയില്ല. ക്രിമിനൽ ബുദ്ധിയുള്ള പയ്യനാണെന്നും ദിനേശനെ മുമ്പും കിരൺ ഉപദ്രവിച്ചിട്ടുണ്ടെന്നും അയൽവാസികൾ പറഞ്ഞു. അമ്മയുമായി ദിനേശന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കിരൺ കൊല നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.