കൊച്ചി: സ്വർണ വില പിടിച്ചാൽകിട്ടാത്തത്ര ഉയരത്തിൽ. ഇന്ന് പവന് 840 രൂപയും ഗ്രാമിന് 105 രൂപയും വർധിച്ചതോടെ, ഒരു പവൻ സ്വർണത്തിന് 62,480 രൂപയിലും ഗ്രാമിന് 7810 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വർണ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ചൊവാഴ്ച വീണ്ടും കുതിച്ചുയർന്നു. ഇതോടെ ചരിത്രത്തിൽ ആദ്യമായി പവന്റെ വില 62,000 പിന്നിട്ട് 62,480 രൂപയായി. പവന്റെ വിലയിൽ 840 രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയാകട്ടെ 105 രൂപ കൂടി 7810ലെത്തുകയും ചെയ്തു. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വർണ വില വർധനയ്ക്ക് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴന്ന നിലവാരമായ 87.17ലെത്തിയിരുന്നു.
മുരളീധരന്റെ തോല്‍വി; അനില്‍ അക്കരയുടെ പരാതി തിരിഞ്ഞുകൊത്തുന്നു; യഥാര്‍ഥ റിപ്പോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുക്കും; കോടതിയില്‍നിന്ന് മാധ്യമങ്ങള്‍ക്കും ലഭിക്കും; റിപ്പോര്‍ട്ട് പൂഴ്ത്താനുള്ള നീക്കം കോണ്‍ഗ്രസ് വിമതര്‍ പൊളിച്ചത് ഇങ്ങനെ
ട്രംപ് ഭരണകൂടം താരിഫ് നടപടികൾ താൽക്കാലികമായി നിർത്തിയത് ആഗോള വിപണിയിൽ സ്വർണത്തിന് തിരിച്ചടിയായെങ്കിലും വില വർധിക്കാൻ കാരണമിതാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാമിന് 83,125 രൂപ നിലവാരത്തിലാണ്. ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 2,819 ഡോളറിലുമാണ് വ്യാപാരം നടന്നത്.
തിങ്കളാഴ്ച പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്വർണ വില കുതിച്ചുകയറിയത്. ജനുവരി 22നാണ് പവൻ വില ആദ്യമായി 60,000 കടന്നത്. ഫെബ്രുവരി ഒന്നിന് 61960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില.