BUSINESS

ഇത്തവണ ‘പൊന്നി’നെ ചതിച്ചത് ‘രൂപ’യാണാശാനേ… പിടിച്ചാൽ കിട്ടാത്തത്ര ഉയരത്തിൽ സ്വർണക്കുതിപ്പ്… ഇന്ന് കൂടിയത് 840 രൂപ, സ്വർണവില സർവകാല റി​ക്കാ​ർ​ഡി​ൽ, പവന് 62,480 രൂപയായി

· · 1 min read
Share: Copied!

കൊ​ച്ചി: സ്വ​ർ​ണ വി​ല പിടിച്ചാൽകിട്ടാത്തത്ര ഉയരത്തിൽ. ഇന്ന് പ​വ​ന് 840 രൂ​പ​യും ഗ്രാ​മി​ന് 105 രൂ​പ​യും വ​ർ​ധി​ച്ച​​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 62,480 രൂ​പ​യി​ലും ഗ്രാ​മി​ന് 7810 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

കഴിഞ്ഞ ദിവസം സ്വർണ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ചൊവാഴ്ച വീണ്ടും കുതിച്ചുയർന്നു. ഇതോടെ ചരിത്രത്തിൽ ആദ്യമായി പവന്റെ വില 62,000 പിന്നിട്ട് 62,480 രൂപയായി. പവന്റെ വിലയിൽ 840 രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയാകട്ടെ 105 രൂപ കൂടി 7810ലെത്തുകയും ചെയ്തു. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വർണ വില വർധനയ്ക്ക് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴന്ന നിലവാരമായ 87.17ലെത്തിയിരുന്നു.
മുരളീധരന്റെ തോല്‍വി; അനില്‍ അക്കരയുടെ പരാതി തിരിഞ്ഞുകൊത്തുന്നു; യഥാര്‍ഥ റിപ്പോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുക്കും; കോടതിയില്‍നിന്ന്‌ മാധ്യമങ്ങള്‍ക്കും ലഭിക്കും; റിപ്പോര്‍ട്ട് പൂഴ്ത്താനുള്ള നീക്കം കോണ്‍ഗ്രസ് വിമതര്‍ പൊളിച്ചത് ഇങ്ങനെ

ട്രംപ് ഭരണകൂടം താരിഫ് നടപടികൾ താൽക്കാലികമായി നിർത്തിയത് ആഗോള വിപണിയിൽ സ്വർണത്തിന് തിരിച്ചടിയായെങ്കിലും വില വർധിക്കാൻ കാരണമിതാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാമിന് 83,125 രൂപ നിലവാരത്തിലാണ്. ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 2,819 ഡോളറിലുമാണ് വ്യാപാരം നടന്നത്.

മിഹിർ പഠിച്ച രണ്ട് സ്കൂളിനെതിരേയും പരാതി, കുട്ടിക്ക് സംഭവിച്ചത് എന്തെന്ന് ലോകം അറിയണം- മാതാവ്, വിദ്യാർഥി എന്ന നിലയിൽ നേരിട്ട കാര്യങ്ങൾ എന്തൊക്കെ? നിയമപ്രകാരം കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ? പോക്‌സോ അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ

തി​ങ്ക​ളാ​ഴ്ച പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​ർ​ണ​ വില കുതിച്ചുകയറിയത്. ജ​നു​വ​രി 22നാ​ണ് പ​വ​ൻ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് 61960 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ൻറെ വി​ല.

BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
പുലർച്ചെ 2 മണിക്ക് നാടകീയ രം​ഗങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറുകളോടി കയറ്റി ലഹരിസംഘങ്ങൾ; സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ; ആറുപേർ കസ്റ്റഡിയിൽ; ഒരു വാഹനത്തിൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തി
26 Oct 2026