അമേരിക്ക, ഖത്തർ മധ്യസ്ഥ ചർച്ച ഫലം കണ്ടു, ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ധാരണ, കരട് രേഖ കൈമാറി, പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ സൈന്യത്തെ പിൻവലിക്കുക ഘട്ടംഘട്ടമായി

ദോഹ: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിൻറെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ വെടിനിർത്തൽ ധാരണയായെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച വെടിനി‍ർത്തൽ സംബന്ധിച്ച കരട് രേഖ ഹമാസിനും ഇസ്രായേലിനും കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങൾക്കും ഖത്തറാണ് കരട് രേഖ കൈമാറിയതെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സും അറബ് ന്യൂസുമടക്കം റിപ്പോ‍ർട്ട് ചെയ്തു.

ഇസ്രയേൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവനും ഷിൻ ബെറ്റ് ചാര ഏജൻസികളുടെ തലവന്മാരും മുള്ളവരുമായി ഖത്ത‌‍റും അമേരിക്കയും നടത്തിയ ചർച്ചയിലാണ് നിർണായക പുരോഗതി. ഹമാസ് – ഇസ്രായേൽ വെടിനിർത്തൽ ചർച്ചകൾ ഏറെ നാളായി പുരോഗമിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഖത്തറിൻറെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ നിർണായക പുരോഗതി കൈവരിച്ചത്. സമാധാനത്തിനായുള്ള കരാർ ഏത് നിലയിലുള്ളതായിരുക്കും എന്നതിൻറെ അന്തിര രൂപം എന്തായിരിക്കും എന്നതും അറിയാനുണ്ടായിരുന്നു.

പുടിന്റെ ചോരക്കൊതി എന്നു തീരും? റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി മരിച്ചു; മരണം ആദ്യത്തെ കണ്‍മണിയെ ഒരുനോക്കു കാണാതെ; യുക്രൈന്‍ യുദ്ധം റഷ്യക്കു നല്‍കിയത് കനത്ത നാശം
ഒടുവിൽ ഇന്നലെ അ‍ർധ രാത്രി അമേരിക്കൻ, ഇസ്രയിൽ, ഹമാസ്, ഖത്തർ പ്രതിനിധികൾ പങ്കെടുത്ത് നടന്ന ചർച്ചയിലാണ് വെടിനിർത്തലിനുള്ള അന്തിമ ധാരണയായത്. ഈ അന്തിമ ധാരണയാണ് ഇസ്രയേലിനും ഹമാസിനും കരട് രേഖയായി ഇപ്പോൾ ഖത്തർ കൈമാറിയതെന്നാണ് വാർത്താ ഏജൻസികൾ വ്യക്തമാക്കുന്നത്. കരട് രേഖയ്ക്ക് മേൽ ഇരു രാജ്യങ്ങളുടെയും അന്തിമ തീരുമാനങ്ങൾ കൂടി കൂട്ടിച്ചേർത്താകും വെടിനിർത്തൽ കരാർ യാഥാർത്ഥ്യത്തിലേക്ക് എത്തുക. കരാറിൽ എത്തുന്നതിൽ അടുത്ത 24 മണിക്കൂർ നിർണായകമായിരിക്കും,” തിങ്കളാഴ്ച പുലർച്ചെ കൈവരിച്ച ഒരു വഴിത്തിരിവിന്റെ ഫലമാണിതെന്ന് കരടിനെ വിശേഷിപ്പിച്ച ഒരുദ്യോഗസ്ഥൻ പറഞ്ഞു.

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പടിയിറങ്ങുന്നതിന് മുന്നേ തന്നെ ഹമാസ്- ഇസ്രായേൽ വെടിനിർത്തൽ യാഥാർത്ഥ്യമാക്കാണമെന്ന നിർദ്ദേശം നേരത്തെവന്നിരുന്നു. അതിൻറെ ഭാഗമായുള്ള ചർച്ചയാണ് ഇപ്പോൾ കരട് രേഖയിലേക്ക് എത്തിനിൽക്കുന്നത്. വെടിനിർത്തൽ കരാ‍ർ എത്രയും വേഗത്തിൽ പ്രാബല്യത്തിലായാൽ ഘട്ടം ഘട്ടമായാകും സൈന്യത്തെ പിൻവലിക്കൽ നടപ്പാക്കുക. ഇതിനൊപ്പം തന്നെ ബന്ധികളുടെ കൈമാറ്റവും നടക്കും. എന്നാൽ ഇക്കാര്യത്തിൽ അമേരിക്ക, ഇസ്രയേൽ, ഖത്തർ, ഹമാസ് രാജ്യങ്ങളുടെ സ്ഥിരീകരണം വരാനുണ്ട്. വെടിനിർത്തലിനായി ഘട്ടം ഘട്ടമായുള്ള ധാരണകളുണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് ഇതിൻറെ ലംഘനങ്ങളുണ്ടായതോടെയാണ് വെടിനിർത്തൽ കരാർ നീണ്ടുപോയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7