ന്യൂഡൽഹി: ഉപയോഗിച്ച വാഹനങ്ങൾ കമ്പനികൾ വിൽപ്പന നടത്തുമ്പോൾ ചുമത്തുന്ന ജിഎസ്ടി 12 ശതമാനത്തിൽ നിന്ന്18 ശതമാനമായി ഉയർത്തും. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങൾ വ്യക്തികൾ വിൽപന നടത്തുകയാണെങ്കിൽ ഇത്തരത്തിൽ ജിഎസ്ടി ഉണ്ടാവില്ലെന്നും യോഗത്തിൽ തീരുമാനം. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമാണ്.
സ്വിഗ്ഗി- സൊമാറ്റോ പോലെയുള്ള ഭക്ഷണ വിതരണ ആപ്പുകളുടെ ജിഎസ്ടി സംബന്ധിച്ച് തീരുമാനമായില്ല. കൂടാതെ ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് എന്നിവയുടെ ജിഎസ്ടി കുറയ്ക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റിയിൽനിന്ന് വിവരങ്ങൾ ലഭിക്കാൻ കാലതാമസമുണ്ടാകും എന്നതിനാലാണിത്. വ്യോമയാന ഇന്ധനം (എടിഎഫ്) ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക് ഡോ. അംബേദ്കർ സമ്മാൻ സ്‌കോളർഷിപ്പ്, പ്രായപൂർത്തിയായ സ്ത്രീകൾക്ക് 2,100 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ്, മുതിർന്ന പൗരന്മാർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ, എഎപി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഇങ്ങനെ
എസിസി ബ്ലോക്കുകൾക്ക് 50 ശതമാനവും ഫ്‌ളൈ ആഷിന് 12 ശതമാനവും ജിഎസ്ടി ചുമത്തും. ജീൻ തെറാപ്പിയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ നികുതി കുറച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കൗൺസിലിന്റെ അജണ്ടയിൽ ഉണ്ടായിരുന്ന പ്രധാന ഇനങ്ങളിലൊന്നായിരുന്നു ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളുടെ ജിഎസ്ടി നിരക്ക് തീരുമാനിക്കുകയെന്നത്.
ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സമിതിയുടെ നവംബറിലെ യോഗത്തിൽ ടേം ഇൻഷുറൻസ് പോളിസികളുടെ പ്രീമിയത്തിന് ജിഎസ്ടി ഒഴിവാക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. മുതിർന്ന പൗരന്മാരുടെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കാനും നിർദേശിച്ചിരുന്നു. അഞ്ച് ലക്ഷം രൂപവരെയുള്ള ഹെൽത്ത് ഇൻഷുറൻസ് പ്രീമിയവും നികുതി വിമുക്തമാക്കിയേക്കും എന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.