വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക് ഡോ. അംബേദ്കർ സമ്മാൻ സ്‌കോളർഷിപ്പ്, പ്രായപൂർത്തിയായ സ്ത്രീകൾക്ക് 2,100 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ്, മുതിർന്ന പൗരന്മാർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ, എഎപി തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ ഇങ്ങനെ

ഡൽഹി: ഡൽഹിയിൽ നിന്ന് വിദേശത്തുപോയി പഠിക്കുന്ന ദളിത് വിദ്യാർഥികളെ ലക്ഷ്യമിട്ട് പുതിയ സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്രിവാൾ. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാഗ്ദാനമായാണ് ഈ പ്രഖ്യാപനം. ഡൽഹിയിൽ നിന്ന് വിദേശ സർവകലാശാലകളിൽ പ്രവേശനം നേടുന്ന ദളിത് വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ഡോ. അംബേദ്കർ സമ്മാൻ സ്‌കോളർഷിപ്പ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന ദളിത് വിദ്യാർഥികളുടെ എല്ലാ ചെലവുകളും വഹിക്കുന്ന രീതിയിലായിരിക്കും സ്കോളർഷിപ്പെന്നും കെജ്രിവാൾ പറഞ്ഞു.

എഎപി അധികാരത്തിലേറിയാൽ വിദേശ സർവകലാശാലകളിൽ ചേരുന്ന ദളിത് വിദ്യാർഥികളുടെ പഠനം, യാത്ര, താമസം എന്നിവയുടെ മുഴുവൻ ചെലവും ഡൽഹി സർക്കാർ വഹിക്കുമെന്നും കെജ്രിവാൾ പ്രഖ്യാപിച്ചു. നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടും അമേരിക്കയിൽ നിന്നും പിഎച്ച്ഡി നേടിയ ഡോ. അംബേദ്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പദ്ധതി ആരംഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നിന്നുള്ള, വിദേശ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന ഏതൊരു ദളിത് വിദ്യാർഥിക്കും സ്കോളർഷിപ്പ് ലഭിക്കും. സർക്കാർ ജീവനക്കാരുടെ മക്കൾ ഉൾപ്പെടെയുള്ളവർ പദ്ധതിക്ക് അർഹരായിരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതേ സമയം അപേക്ഷാ പ്രക്രിയയും സമയക്രമവും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.
12 വർഷത്തെ ദാമ്പത്യബന്ധം, ഇതിനിടയിൽ ഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയം, യുവതിമായുള്ള വിവാഹ ബന്ധം വേർപെടുത്തി കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുത്ത് മുൻ ഭർത്താവ്

മാത്രമല്ല, പ്രായപൂർത്തിയായ സ്ത്രീകൾക്ക് 2,100 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ്, മുതിർന്ന പൗരന്മാർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ എന്നിവ ഉൾപ്പെടെ നിരവധി ക്ഷേമ നടപടികളും നേരത്തെ എഎപി പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിലും അധികാരം നിലനിർത്തുക എന്നതാണ് എഎപിയുടെ ലക്ഷ്യം. ഇതിനായുള്ള മുന്നൊരുക്കത്തിലാണ് എഎപി ഇപ്പോൾ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7