BREAKING NEWS

പത്തനംതിട്ടയിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

· · 1 min read
Share: Copied!

പത്തനംതിട്ട: പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരൻ യദുവാണ് മരിച്ചത്. ഏഴുവയസുകാരിയായ ആദ്യലക്ഷ്മി നേരത്തെ മരിച്ചിരുന്നു. യദുവിനെ അപകടത്തിന് പിന്നാലെ കാണാതായിരുന്നു. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടി മരച്ചതായി കോന്നി എംഎൽഎ കെയു ജനീഷ് കുമാർ സ്ഥിരീകരിച്ചു.

അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് മടക്കിയെന്ന് കോന്നി എംഎൽഎ പറഞ്ഞു.

റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടർന്ന് വെട്ടിച്ചപ്പോൾ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം. കുട്ടികളെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. പത്തനംതിട്ട സ്വദേശിയായ രാജേഷ് ആയിരുന്നു ഓട്ടോ ഡ്രൈവർ. ആദിലക്ഷ്മിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്കാരം.

BREAKING NEWS
കുപ്രസിദ്ധ മോഷ്ടാവ് ‘ഭണ്ഡാരം സജീഷ്’ പിടിയിൽ; മോഷണം നടത്തിയത് നൂറോളം ക്ഷേത്രങ്ങളിൽ, സബ് ട്രഷറിയും കുത്തിത്തുറന്നു മൈസൂരിലേക്ക് കടന്ന പ്രതിയെ പിന്തുടർന്ന് അറസ്റ്റ്
20 Oct 2026
BREAKING NEWS
“നുണകൾ പ്രചരിപ്പിച്ച് ഞാൻ മടുത്തു, കുറച്ചുദിവസം വിയറ്റ്‌നാമിൽ ചുറ്റിക്കറങ്ങട്ടെ, ഇതൊക്കെ ആരാണ് അറിയാൻ പോകുന്നത്..വോട്ടുമോഷണം മറ, രാഹുൽ മടിയൻ... രാഹുൽ ​ഗാന്ധി വീണ്ടും വിദേശയാത്ര പോയെന്ന് പരിഹസിച്ച് ബിജെപി, പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ വിദേശയാത്ര നടത്തരുതെന്നൊരു പാരമ്പര്യം രാജ്യത്തുണ്ടായിരുന്നു,...
20 Oct 2026
BREAKING NEWS
‘രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം, നീതിയില്ല’; ജന്തർ മന്തർ കേസിൽ കസ്റ്റഡി നീട്ടിയതിനെതിരെ സൗരവ് ദാസ്
20 Oct 2026
BREAKING NEWS
ഏറെനാൾ പ്രവാസിയായിട്ട് നാട്ടിൽ തിരിച്ചെത്തിയത് അടുത്തിടെ, ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നിയന്ത്രണം വിട്ട് തേഴേക്കു വീണു, യുവാവിന് ദാരുണാന്ത്യം
20 Oct 2026