BREAKING NEWS

യൂസ്ഡ് വാഹനങ്ങൾ കമ്പനികൾ വിൽപന നടത്തിയാൽ ഇനി മുതൽ 18% ജിഎസ്ടി, വ്യക്തികൾ വിൽപന നടത്തിയാൽ ജിഎസ്ടി ബാധകമല്ല, ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് എന്നിവയുടെ കാര്യത്തിൽ കൂടുതൽ സമയം വേണമെന്ന് ധനമന്ത്രി, ജീൻ തെറാപ്പിയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഉപയോഗിച്ച വാഹനങ്ങൾ കമ്പനികൾ വിൽപ്പന നടത്തുമ്പോൾ ചുമത്തുന്ന ജിഎസ്ടി 12 ശതമാനത്തിൽ നിന്ന്18 ശതമാനമായി ഉയർത്തും. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങൾ വ്യക്തികൾ വിൽപന നടത്തുകയാണെങ്കിൽ ഇത്തരത്തിൽ ജിഎസ്ടി ഉണ്ടാവില്ലെന്നും യോ​ഗത്തിൽ തീരുമാനം. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമാണ്.

സ്വി​​​ഗ്​ഗി- സൊമാറ്റോ പോലെയുള്ള ഭക്ഷണ വിതരണ ആപ്പുകളുടെ ജിഎസ്ടി സംബന്ധിച്ച് തീരുമാനമായില്ല. കൂടാതെ ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് എന്നിവയുടെ ജിഎസ്ടി കുറയ്ക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റിയിൽനിന്ന് വിവരങ്ങൾ ലഭിക്കാൻ കാലതാമസമുണ്ടാകും എന്നതിനാലാണിത്. വ്യോമയാന ഇന്ധനം (എടിഎഫ്) ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക് ഡോ. അംബേദ്കർ സമ്മാൻ സ്‌കോളർഷിപ്പ്, പ്രായപൂർത്തിയായ സ്ത്രീകൾക്ക് 2,100 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ്, മുതിർന്ന പൗരന്മാർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ, എഎപി തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ ഇങ്ങനെ

എസിസി ബ്ലോക്കുകൾക്ക് 50 ശതമാനവും ഫ്‌ളൈ ആഷിന് 12 ശതമാനവും ജിഎസ്ടി ചുമത്തും. ജീൻ തെറാപ്പിയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ നികുതി കുറച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കൗൺസിലിന്റെ അജണ്ടയിൽ ഉണ്ടായിരുന്ന പ്രധാന ഇനങ്ങളിലൊന്നായിരുന്നു ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളുടെ ജിഎസ്ടി നിരക്ക് തീരുമാനിക്കുകയെന്നത്.

ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സമിതിയുടെ നവംബറിലെ യോഗത്തിൽ ടേം ഇൻഷുറൻസ് പോളിസികളുടെ പ്രീമിയത്തിന് ജിഎസ്ടി ഒഴിവാക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. മുതിർന്ന പൗരന്മാരുടെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കാനും നിർദേശിച്ചിരുന്നു. അഞ്ച് ലക്ഷം രൂപവരെയുള്ള ഹെൽത്ത് ഇൻഷുറൻസ് പ്രീമിയവും നികുതി വിമുക്തമാക്കിയേക്കും എന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.

പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചു, ലഹരിവസ്തുക്കൾ നൽകി മയക്കി യുവതിയുടെ ന​ഗ്നദൃശ്യങ്ങളെടുത്ത് ഭീഷണി, യുവതിയുടെ പരാതിയിൽ 25 കാരനെ പിടികൂടാൻ പോലീസ് യാത്ര ചെയ്തത് 1500 കി.മീ, പ്രതി സൂറത്തിൽവച്ച് പിടിയിൽ

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026