സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ആക്രമണം…!!! വിമതർ ഇരച്ചുകയറി കെട്ടിടം തക‍‍‍‌‍‍‍ർത്തു…, ഇറാന്റെ പരമോന്നത നേതാക്കളുടെ ചിത്രങ്ങൾ നശിപ്പിച്ചു…!! ആക്രമിക്കുന്നതിനുമുമ്പ് നയതന്ത്രജ്ഞർ സ്ഥലംവിട്ടു

ദമാസ്കസ്: സിറിയയിലെ ഇറാൻ എംബസിക്ക് നേരെ വിമതരുടെ ആക്രമണം. എംബസിയിലേക്ക് ഇരച്ചുകയറിയ വിമതർ ഫയലുകളും രേഖകളും നശിപ്പിച്ചു. എംബസിയുടെ പുറം ചുവരിൽ പതിപ്പിച്ചിരുന്ന ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖമേനി, ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, സെപ്തംബർ 27 ന് ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്രള്ള തുടങ്ങിയവരുടെ ചിത്രങ്ങൾ കീറിയെറിയുകയും ചെയ്തു.

എംബസി ആക്രമിക്കുന്നതിനുമുമ്പ് ഇറാനിയൻ നയതന്ത്രജ്ഞർ സ്ഥലംവിട്ടിരുന്നുവെന്ന്‌ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഖായിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമം ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. എംബസിയിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് വിവരം.

വിമതർ ദമാസ്‌കസിലെത്തുന്നതിന് മുൻപേ തന്റെ 24 കൊല്ലത്തെ ഏകാധിപത്യഭരണം ഉപേക്ഷിച്ച് പ്രസിഡന്റ് ബഷർ അൽ അസദ് വിമാനമാർഗ്ഗം രാജ്യം വിട്ടതായാണ് റിപ്പോർട്ടുകൾ. അസദിനെപ്പറ്റി സൂചനകളില്ല. അസദ് രാജ്യം വിട്ട വിമാനം വെടിവച്ചിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രസിഡന്റിന്റെ വസതിയിൽ ജനങ്ങൾ കയറുന്നതിന്റേയും വസ്തുവകകൾ നശിപ്പിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.

കൂടാതെ, അസദിന്റെ പിതാവും മുൻ പ്രസിഡന്റുമായ ഹാഫിസ് അൽ അസദിന്റെ പ്രതിമകൾ തകർത്ത് തലസ്ഥാന വീഥികളിലൂടെ വലിച്ചിഴച്ച് ജനങ്ങൾ വിമതരോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

അതിനിടെ രാജ്യത്തെ സിറിയൻ വിമത നേതാവ് അബു മുഹമ്മദ് അൽ-ജുലാനി അഭിസംബോധന ചെയ്തു. ഉമയ്യദ് മോസ്കിലായിരുന്നു അഭിസംബോധന. സിറിയയുടെ യഥാർത്ഥ അവകാശികൾ തങ്ങളെന്ന് അബു മുഹമ്മദ് അൽ-ജുലാനി പറഞ്ഞു. ബാഷർ അൽ അസാദിനെ പുറത്താക്കിയത് സിറിയൻ ജനതയുടെ വിജയമെന്നും അൽ -ജുലാനി പറഞ്ഞു.

ഭരണസ്ഥാപനങ്ങൾ ഔദ്യോഗികമായി കൈമാറുന്നതുവരെ സിറിയയുടെ ഭരണം അൽ അസദിന്റെ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലായിരിക്കുമെന്ന് എച്ച് ടി എസ് കമാൻഡർ അബു മുഹമ്മദ് അൽ ജുലാനി അറിയിച്ചു. സിറിയയിലേത് അപകടകരമായ സംഭവവികാസമാണെന്ന് ഖത്തർ, സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത്, ഇറാഖ്, തുർക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. അസദിന്റെ പലായനത്തെ തുടർന്ന് ദമാസ്‌കസിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ആഘോഷങ്ങൾ ആരംഭിച്ചു.

13 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിനുശേഷമാണ് അൽ അസദ് കുടുംബത്തിന്റെ 53 വർഷം നീണ്ട ഭരണത്തിന് സിറിയയിൽ അന്ത്യമായത്. അറബ് വസന്തത്തെ തുടർന്ന്, സിറിയയിൽ 2011 മാർച്ചിലാണ് പ്രസിഡന്റ് ബാഷർ അൽ അസദിന്റെ രാജിയ്ക്കായുള്ള പ്രതിഷേധങ്ങൾക്ക് തുടക്കമായത്.

17കാരി പ്രസവിച്ച സംഭവത്തിൽ അമ്മയും യുവാവും അറസ്റ്റിൽ…!! സ്വകാര്യബസിലെ കണ്ടക്ടറായ യുവാവ് പെൺകുട്ടിയുമായി രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു…!! മറ്റൊരു പീഡനക്കേസിലും ഇയാൾ പ്രതി

ഇന്ദുജയെ കാറിൽവച്ച് മർദ്ദിച്ചത് ഭർത്താവിൻ്റെ സുഹൃത്ത് അജാസ്…!! കാരണം കണ്ടെത്താൻ പൊലീസ് ഫോണുകൾ കസ്റ്റഡിയിലെടുത്തു..!! അജാസും അഭിജിത്തും കുട്ടിക്കാലം മുതൽ സുഹൃത്തുക്കൾ..!! നവവധുവിൻ്റെ മരണത്തിൽ വഴിത്തിരിവ്…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7