‘ബിജെപിയിലെ കുറുവാസംഘം’.., പോസ്റ്ററുകൾ ഒട്ടിച്ചതിൽ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്…!! സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം..!!!

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കലാപാഹ്വാനത്തിനാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

ഉപതിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘ബിജെപിയില്‍ കുറുവാസംഘം’ എന്നാരോപിച്ചാണ് പലയിടത്തായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്ററുകള്‍. ബിജെപി നേതാക്കളായ കെ.സുരേന്ദ്രൻ, വി.മുരളീധരന്‍, പി.രഘുനാഥ് എന്നിവര്‍ക്കെതിരെയാണു പോസ്റ്ററുകള്‍.

‘വി.മുരളീധരൻ, കെ.സുരേന്ദ്രൻ, പി.രഘുനാഥ് എന്നിവർ ബിജെപിയിലെ കുറവാ സംഘം, ഇവരെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിന്റെ ബോര്‍ഡിനു മുകളിലും പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. എഴുതി തയാറാക്കിയ പോസ്റ്ററുകളാണ് കണ്ടത്. കഴിഞ്ഞദിവസം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ബിജെപിയില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രതിഷേധം ഉയർന്നത്.

അധ്യക്ഷ സ്ഥാനം ഒഴിയണോ എന്ന കാര്യം പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണെന്ന് തീരുമാനിക്കുന്നതെന്ന് സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിലെ ജയപരാജയം കൂട്ടുത്തരവാദിത്തമാണെങ്കിലും ഒരു സംഘത്തെ നയിച്ചുവെന്ന നിലയിൽ അതിന്റെ ഉത്തരവാദിത്തം പ്രസിഡന്റിനു തന്നെയാണ്. തന്റെ പ്രവർത്തനം ഓഡിറ്റ് ചെയ്യപ്പടണം. താൻ നിൽക്കണോ പോകണോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് 2026ലെ പുതുവർഷ സമ്മാനമാകും…!! വികസനം ഏറ്റവും വേഗത്തില്‍ നടക്കുന്നത് കേരളത്തിൽ..!!! കാസര്‍കോട് – എറണാകുളം ദേശീയപാത ഉടൻ ഗതാഗതത്തിന് തുറന്നുകൊടുക്കും…!!! രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെകൂടി സാമ്പത്തിക സഹായമെന്നും മന്ത്രി മുഹമ്മദ് റിയാസ്…!!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7