BREAKING NEWS

‘എൻഎസ്എസും എസ്എൻഡിപിയും യോജിക്കേണ്ടെന്ന് തീരുമാനിച്ചതിനു പിന്നിൽ കോൺഗ്രസ് സമ്മർദമെന്ന ആരോപണം തെറ്റ്; സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ യുഡിഎഫ് ഇടപെടാറില്ല; തിരിച്ച് ഇടപെടാൻ ആരേയും അനുവദിക്കാറുമില്ല ‘ വിഡി സതീശൻ

· · 1 min read
Share: Copied!

കൊച്ചി : എൻഎസ്എസും എസ്എൻഡിപിയും യോജിക്കേണ്ടെന്ന് തീരുമാനിച്ചതിൽ തങ്ങൾ ഇടപെടാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.അത് അവരുടെ മാത്രം കാര്യമാണെന്നും കോൺഗ്രസ് സമ്മർദത്തെ തുടർന്നാണ് എൻഎസ്എസ് പിന്മാറിയത് എന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

‘ യോജിച്ചു പ്രവർത്തിക്കണമോ വേണ്ടയോ എന്ന് എൻഎസ്എസും എസ്എൻഡിപിയുമാണ് തീരുമാനിക്കേണ്ടത്. അത് അവരുടെ സ്വതന്ത്രമായ കാര്യമാണ്. കോൺഗ്രസ് അതിൽ ഇടപെടാനില്ല. സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസോ യുഡിഎഫോ ഇടപെടാറില്ല. തിരിച്ച് ഇടപെടാൻ ആരേയും അനുവദിക്കാറുമില്ല.’ വി.ഡി.സതീശൻ പറഞ്ഞു.

പത്മ പുരസ്കാരം ലഭിച്ചതിനു വെള്ളാപ്പള്ളി നടേശനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘‘എസ്എൻഡിപി യോഗം എത്രയോ വർഷങ്ങളായുള്ള സംഘടനയാണ്. അദ്ദേഹം അതിന്റെ നേതൃത്വത്തിലിരിക്കുന്ന ആളാണ്. അദ്ദേഹം തന്നെ പറഞ്ഞത് എസ്എൻഡിപിക്കു കിട്ടിയ അംഗീകാരമാണെന്നാണ്. എസ്എൻഡിപിക്ക് അംഗീകാരം കിട്ടുന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പത്മ പുരസ്കാരം കിട്ടിയ എല്ലാ മലയാളികളേയും അഭിനന്ദിക്കുന്നു. നമ്മൾ ചെറിയ മനസ്സുള്ളവരാകാൻ പാടില്ല. വലിയ മനസ്സുള്ളവരാകണം’. സതീശൻ വ്യക്തമാക്കി.

ആരെങ്കിലും തന്നെ വിമർശിച്ചാൽ തിരുത്തേണ്ട കാര്യമുണ്ടോ എന്നു നോക്കി തിരുത്തുമെന്നും അതിനോട് അസഹിഷ്ണുത കാണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആരും വിമർശനത്തിന് അതീതരല്ല. ആരെങ്കിലും വിമർശിക്കുന്നതിനോട് അസഹിഷ്ണുത കാട്ടിയാൽ നമ്മളാണ് ചെറുതായി പോകുന്നത്. വിമർശിച്ചവരെക്കുറിച്ച് ഞാൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല, പറയുകയുമില്ല. എന്നാൽ വർഗീയത പറഞ്ഞാൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല’. പ്രതിപക്ഷ നേതാവ് വിശ​ദീകരിച്ചു.

ശശി തരൂരൂമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഒരു പ്രതിസന്ധിയുമില്ലെന്നും സതീശൻ പറഞ്ഞു. ‘‘തരൂർ മുതിർന്ന നേതാവാണ്. അദ്ദേഹത്തിനു പരാതിയുണ്ടെങ്കിൽ തീർച്ചയായും അത് പരിശോധിച്ച് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും’’– അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന ഒരു കപ്പലിൽ തരൂരിനെപ്പോലെ ഒരു നേതാവ് ചേരുമെന്ന് പറയുന്നത് ഏപ്രിൽ ഫൂൾ ദിനത്തിൽ മാത്രം പറയാൻ പറ്റുന്ന തമാശ – മുരളീധരൻ

BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026
BREAKING NEWS
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു; മണിക്കൂറുകൾക്കിടെ രണ്ടാമത്തെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു
17 Nov 2026
BREAKING NEWS
’സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
'ചുണ്ടിൽ ഒരു ഉമ്മ തരൂ, പ്ലീസ്, ഒരു ഉമ്മ തരൂ'; പിന്നെ ഫോട്ടോയെടുക്കണമെന്ന ആവശ്യം, തീർന്നില്ല; ഷേക്ക് ഹാൻഡിനായി കൈ നീട്ടി; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; വീഡിയോ പങ്കുവച്ച് യുവതി
17 Nov 2026