റാഞ്ചി: ഝാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച അഞ്ചുകുട്ടികൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ രക്തബാങ്കിലേക്ക് രക്തം നൽകിയവരിൽ 4 പേർക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ സദർ ആശുപത്രിയിലാണ് ദാരുണ സംഭവം. രക്തം ദാനംചെയ്ത മൂന്നുപേരുംആരോഗ്യവകുപ്പ് മന്ത്രി ഇർഫാൻ അൻസാരിയാണ് അറിയിച്ചത്.
അതേസമയം 2023 മുതൽ ഇതുവരെ രക്തബാങ്കിലേക്ക് 259 പേരാണ് രക്തം നൽകിയത്. ഇവരെ ഓരോരുത്തരേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് തലാസീമിയ രോഗം ബാധിച്ച അഞ്ച് കുട്ടികൾക്ക് രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ഝാർഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
 
			

































 
                                






 
							






