തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭിണിയായ 17കാരി മരിച്ച സംഭവത്തിൽ ഗർഭസ്ഥ ശിശുവിന്റെ പിതൃത്വം പിടിയിലായ സഹപാഠിയുടേതു തന്നെയെന്നു സ്ഥിരീകരണം. തിരുവനന്തപുരം സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയഡിഎൻഎ പരിശോധനയിലാണ് പെൺകുട്ടിയുടെ സഹപാഠിയായ 18കാരന്റെ പിതൃത്വം സ്ഥിരീകരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠി നൂറനാട് എരുമക്കുഴി അഖിൽ ഭവനിൽ എ അഖിലിനെ (18) പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
നവംബർ 25നു പുലർച്ചെയാണു പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുണ്ടപ്പള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി മരിച്ചത്. 26ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി അഞ്ചു മാസം ഗർഭിണിയാണെന്നു കണ്ടെത്തിയിരുന്നു. ഇതോടെ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പോക്സോ കേസും റജിസ്റ്റർ ചെയ്തിരുന്നു.
ഇനി അന്തോം കുന്തോമില്ലാതെ വാഹനമോടിക്കാൻ വരട്ടെ ചേട്ടന്മാരെ… വരുന്നു എഐ ക്യാമറകളുടെ രണ്ടാംഘട്ടം, മുൻഗണന 374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകൾക്ക്, പദ്ധതി നടപ്പിലാക്കുക പോലീസ്
പനി ബാധിച്ച പെൺകുട്ടിയെ ആദ്യം അടൂരിലുള്ള ജനറൽ മെഡിസിൻ വിഭാഗത്തിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വൈകാതെ മരണം സംഭവിക്കുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയുടേതെന്നു കരുതുന്ന കത്ത് ബാഗിൽനിന്ന് പൊലീസ് കണ്ടെത്തി. മാതാപിതാക്കളോടുള്ള ക്ഷമാപണത്തിന്റെ സ്വഭാവം കത്തിലുണ്ടായിരുന്നു. കത്തിൽ മറ്റാരുടെയും പേര് പരാമർശിച്ചിരുന്നില്ല. എന്നാൽ മരിച്ച പതിനേഴുകാരി, സഹപാഠിയായ അഖിലുമായി അടുപ്പത്തിലായിരുന്നുവെന്ന സൂചന ലഭിച്ചതോടെ ഇയാളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടി. തുടർന്ന് കുറ്റം സമ്മതം നടത്തിയതോടെ 29ന് അഖിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.