പ്രയാഗ്‌രാജ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഹാകുംഭമേളയുടെ ഭാഗമാകാൻ കോടിക്കണക്കിന് ഭക്തരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. അതിൽ 11 സ്ത്രീകൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ കുംഭമേള ഒരിക്കലും മറക്കാനാകത്ത പ്രത്യേകത നിറഞ്ഞ ഒന്നായി മാറും. കുംഭമേള നടക്കുന്ന പ്രദേശത്ത് ക്രമീകരിച്ച് സെർട്രൽ ആശുപത്രിയിൽ ഇവർ അടുത്ത തലമുറയ്ക്ക് ജന്മം നൽകി.
കുംഭമേളയുടെ ഭാഗമായി ക്രമീകരിച്ച 13 ആശുപത്രികളിൽ ഒന്നായ സെൻട്രൽ ആശുപത്രിയിലാണ് 11 കുഞ്ഞുങ്ങൾ പിറന്നത്. നാല് ഗൈനക്കോളജിസ്റ്റുകളുടെ സേവനമുള്ള ഈ ആശുപത്രിയിൽ മാത്രമാണ് പ്രസവ സൗകര്യങ്ങളുള്ളത്. പ്രസവവേദന അനുഭവപ്പെടുന്ന സ്ത്രീകളെ ആംബുലൻസിൽ സെൻട്രൽ ആശുപത്രിയിലേക്ക് എത്തിക്കും. 105 ആംബുലൻസുകളാണ് കുംഭമേള നടക്കുന്ന പ്രദേശത്ത് ക്രമീകരിച്ചിരിക്കുന്നത്.
ജനുവരി 13നാണ് മഹാകുംഭമേള ഔദ്യോഗികമായി ആരംഭിച്ചതെങ്കിലും ഡിസംബർ മുതലേ ഇവിടേക്ക് ഭക്തർ എത്തിയിരിന്നു. ഡിസംബർ 29നാണ് ആദ്യത്തെ പ്രസവം സെൻട്രൽ ആശുപത്രിയിൽ നടന്നത്. കൗശംബിയിൽനിന്നുള്ള സോനം(20) ജന്മം നൽകിയ കുഞ്ഞിന് കുംഭ് എന്നാണ് പേരിട്ടത്. കുംഭമേള നടക്കുന്ന പ്രദേശത്ത് ജോലിക്കായി എത്തിയതാണ് സോനവും ഭർത്താവ് രാജയും.
Maha Kumbh 2025: 11 women gave birth at hospital for pilgrims, one baby boy named ‘Kumbh’
Kumbh Mela India News Babies Devotee