പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് ഒൻപതാക്കി കുറക്കുന്ന നിയമഭേതഗതിക്ക് അംഗീകാരം നൽകി ഇറാഖ് പാർലമെന്റ്. വ്യക്തിഗത പദവി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നിർദ്ദേശം, പൊതുമാപ്പ് നിയമത്തിൻ്റെ രണ്ടാമത്തെ ഭേദഗതി എന്നിവ അംഗീകരിച്ചതായി ചൊവ്വാഴ്ച പാർലമെൻ്റ് വെബ്സൈറ്റിലൂടെ അറിയിച്ചു
1959ലെ വ്യക്തിനിയമത്തിലെ ഭേദഗതി അനുസരിച്ച് വിവാഹം, അനന്തരാവകാശം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കുടുംബകാര്യങ്ങളിൽ മതപരമോ സിവിൽ നിയമമോ തിരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അനുവാദം നൽകുന്നു.
സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 1959ലെ കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണ് ഭേദഗതിയെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. കഴിഞ്ഞ വർഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കൊണ്ടുവന്നത്. നിയമഭേതഗതിക്കെതിരെ നേരത്തെ തന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.
എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് പിന്നീട് നിയമം പിൻവലിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പെൺകുട്ടികളുടെ വിവാഹപ്രായം 9 ആയി അംഗീകരിക്കുന്ന ഷിയാ വിഭാഗം ഭേദഗതിയെ പിന്തുണച്ചതോടെ ബിൽ വീണ്ടും പാർലമെന്റിൽ എത്തുകയായിരുന്നു. കുട്ടികളിൽ പാശ്ചാത്യ സംസ്കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികൾ ശക്തമാക്കാനും ആണ് ബില്ലെന്നാണ് ഷിയാ വിഭാഗത്തിന്റെ അവകാശ വാദം. കൂടാതെ ഭേദഗതി രാജ്യത്ത് ശരീയത്ത് നിയമത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും പെൺകുട്ടികൾ വഴിതെറ്റി പോകാതെ രക്ഷിക്കുമെന്നും ഷിയ വിഭാഗം പറയുന്നു. പുതിയ ഭേദഗതി പ്രകാരം, ദമ്പതികൾക്ക് ഷിയ മുസ്ലീം അല്ലെങ്കിൽ സുന്നി മുസ്ലീം നിയമങ്ങൾ തിരഞ്ഞെടുക്കാം, കൂടാതെ പുരോഹിതന്മാർക്കും അഭിഭാഷകർക്കും കമ്മ്യൂണിറ്റി-നിർദ്ദിഷ്ട നിയന്ത്രണങ്ങൾ സ്ഥാപിക്കാൻ നാല് മാസത്തെ സമയവുമുണ്ട്.
ഒക്ടോബറിൽ ആംനസ്റ്റി ഇൻ്റർനാഷണൽ ഭേദഗതി സ്ത്രീകളുടെയും പെൺകുട്ടികളുടെയും സംരക്ഷണം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുമാപ്പ് നിയമം പാസാക്കിയത് രാഷ്ട്രീയ ബ്ലോക്കുകൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായി. ചില കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് പുനരന്വേഷണം നടത്താൻ ഈ നിയമം അനുവദിക്കുന്നു.
സുന്നി നേതൃത്വത്തിലുള്ള തഖാദോം പാർട്ടി പൊതുമാപ്പ് നിയമത്തെ സ്വാഗതം ചെയ്തു. മരണം, സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങൾ, സ്ഥാപനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കൽ എന്നിവ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളെ നിയമത്തിൽ നിന്നും ഒഴിവാക്കുന്നുവെന്ന് എംപി മുഹമ്മദ് അനൗസ് പറഞ്ഞു. എന്നാൽ പീഡനത്തിനിരയായി കുറ്റസമ്മതം നടത്തിയെന്നോ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ടുവെന്നോ അവകാശപ്പെടുന്നവരെ പുനരന്വേഷണം നടത്താൻ ഇത് അനുവദിക്കുന്നു. ഷിയാ, സുന്നി, കുർദിഷ് സമുദായങ്ങൾ നിയമത്തെ പിന്തുണച്ചു.
Iraq approved underage marriage.