BUSINESS

പ്രവർത്തന ചെലവുകൾ താങ്ങാനാവുന്നില്ല, ഫെബ്രുവരി ഒന്നു മുതൽ മാരുതി സുസുക്കി വാഹനങ്ങൾക്ക് 32,500 രൂപ വരെ വില വർദ്ധനവ്, ഇനി മുതൽ വാഗൺ-ആറിന് 15,000, സ്വിഫ്റ്റിന് 5,000 എന്നിങ്ങനെ പോകുന്നു നിരക്കുകൾ

· · 1 min read
Share: Copied!

ഇന്ത്യൻ കാർ വിപണിയിലെ വമ്പന്മാരായ മാരുതി സുസുക്കിയുടെ വിവിധ മോഡലുകൾക്ക് ഫെബ്രുവരി ഒന്ന് മുതൽ വിലവർധിക്കുമെന്ന് റിപ്പോർട്ട്. 5,000 മുതൽ 32,500 രൂപവരെയുള്ള വർധനയുണ്ടാകുമെന്ന് കമ്പനി വ്യാഴാഴ്ച അറിയിച്ചു. വർദ്ധിച്ചുവരുന്ന പ്രവർത്തന ചെലവുകൾ കാരണമാണ് നിലവിലെ വില വർദ്ധനയെന്നാണ് മാരുതി സുസുക്കിയുടെ വിശദീകരണം.

‘ചെലവ് ക്രമീകരിക്കുന്നതിനും ഉപഭോക്താക്കളിൽ ആഘാതം കുറയ്ക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെങ്കിലും, വർദ്ധിച്ച ചെലവുകൾ വിപണിയിലേക്ക് കൈമാറാൻ ഞങ്ങൾ നിർബന്ധിതരാകുന്നു’ കമ്പനിയുടെ വിശദീകരണത്തിൽ പറയുന്നു. പുതുക്കിയ നിരക്കനുസരിച്ച് സെലേറിയോയ്ക്ക് എക്സ്-ഷോറൂം വിലയിൽ 32,500 രൂപ വരെയും പ്രീമിയം മോഡൽ ഇൻവിക്‌റ്റോയുടെ വില 30,000 രൂപ വരെയും വർദ്ധിക്കും.

അതേപോലെ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ വാഗൺ-ആറിന് 15,000 രൂപ വരെയും സ്വിഫ്റ്റിന്റെ വില 5,000 രൂപ വരെയും ഉയരും. എസ്‌യുവികളായ ബ്രെസ്സയ്ക്കും ഗ്രാൻഡ് വിതാരയ്ക്കും യഥാക്രമം 20,000 രൂപയും 25,000 രൂപയും വില വർധിക്കും. ആൾട്ടോ കെ10ന്റെ വിലയിൽ 19,500 രൂപവരെ വർധിക്കും. ഫ്രോങ്സിന് 5,500 രൂപയും ഡിസൈറിന് പതിനായിരം രൂപവരെയും വർധിക്കുമെന്നും കമ്പനി വിശദീകരണത്തിൽ പറയുന്നു.
സിനിമ പോലെ മനോഹരമായ പ്രണയം, വീരുവിന് ഏഴും ആരതിക്ക് അഞ്ചും വയസുള്ളപ്പോൾ കണ്ടുമുട്ടി… 21-ാം വയസിൽ വിവാഹാഭ്യർഥന, ഒടുവിൽ ആന്റി- ക്ലൈമാക്സ്… വീരേന്ദർ സേവാഗും ആരതി അഹ്‍ലാവത്തും വിവാഹമോചിതരാകുന്നു? ഒരു വർഷത്തിലേറെയായി പിരിഞ്ഞുതാമസം

BREAKING NEWS
"ക്ഷേത്രത്തിലെ സംഭാവനകള്‍ കൈയിട്ടുവാരിയ ബിജെപി എന്തിനാണ് രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കുന്നത് "?? രാജ്യത്ത് ഇവര്‍ കൊണ്ടുവന്നത് രാമരാജ്യമല്ല, രാവണരാജ്യമാണ്, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മതവികാരങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് തൃണമൂൽ എംപി
08 Nov 2026
BREAKING NEWS
എല്ലാ ഹിന്ദുക്കളെയും നാടുകടത്തണം.............. ക്രിസ്ത്യാനികള്‍ക്ക് പകരം ഹിന്ദുക്കളെ സ്ഥാപിക്കേണ്ട, അമേരിക്കയില്‍ ദീപാവലി ആഘോഷങ്ങള്‍ തടസപ്പെടുത്തി തീവ്ര വലതുപക്ഷ സംഘടന
08 Nov 2026
BREAKING NEWS
കാലിലെ പൊട്ടല്‍ കണ്ടെത്താനായില്ല, ചികിത്സയ്ക്കെത്തിയ യുവാവിന്റെ കാലില്‍ ബാൻഡേജ് ചുറ്റിവിട്ടു, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിനെതിരെ ആരോപണം
08 Nov 2026
BREAKING NEWS
തീയേറ്ററിലെത്തിയ 13കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, 65കാരന്‍ പിടിയില്‍
08 Nov 2026