BREAKING NEWS

അയ്യോ… വലിക്കല്ലേ മുടി പറിഞ്ഞുപോകും, അസാധാരണ മുടികൊഴിച്ചിൽ മൂന്നു ​ഗ്രാമങ്ങൾ, കൊച്ചുകുട്ടികളടക്കം ഒരാഴ്ചയ്ക്കിടെ തല മൊട്ടയാകുന്നു, ഗ്രാമീണരുടെ മുടിയുടെയും തൊലിയുടേയും വെള്ളത്തിന്റെയും സാമ്പിളുകൾ പരിശോധനയ്ക്കയച്ച് അധികൃതർ

· · 1 min read
Share: Copied!

മുംബൈ: തൊട്ടാൽ തലയിലെ മുടികൊഴിയും. എന്തു ചെയ്യണമെന്നറിയാതെ മൂന്നു ​ഗ്രാമങ്ങൾ. മഹാരാഷ്ട്രയിലെ മൂന്നു ഗ്രാമങ്ങളിലെ അമ്പതോളം പേരിലാണ് ഒരാഴ്ചയ്ക്കിടെ അസാധാരണ മുടികൊഴിച്ചിൽ കണ്ടുതുടങ്ങിയത്. ബുൽധാന ജില്ലയിലെ ബൊർഗാവ്, കൽവാദ്, ഹിങ്ക്‌ന തുടങ്ങിയ മൂന്ന് ഗ്രാമത്തിലെ നിവാസികൾക്കാണ് അജ്ഞാതമായ ആരോഗ്യപ്രശ്നം.

ഒരുപക്ഷെ കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താൽ ജലമലിനീകരണമുണ്ടായതാവാം പെട്ടെന്നുള്ള മുടികൊഴിച്ചിലിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്. ഇവിടെനിന്ന് ഗ്രാമീണരുടെ മുടിയുടെയും തൊലിയുടേയും വെള്ളത്തിന്റെയും സാമ്പിളുകൾ അധികൃതർ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. കൂടാതെ രോ​ഗം ബാധിച്ച ആളുകൾ നിരീക്ഷണത്തിലാണ്.

പെട്ടെന്ന് മുടികൊഴിയുകയും ദിവസങ്ങൾക്കുള്ളിൽ മുഴുവൻ മുടിയും പോയി കഷണ്ടിയാകുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നതെന്ന് ഗ്രാമീണർ ആരോഗ്യവകുപ്പ് അധികരോട് വ്യക്തമാക്കി. നിലവിൽ അമ്പതോളം പേർക്ക് ഈ അവസ്ഥ സംഭവിച്ചിട്ടുണ്ട്. ഇവരുടെ എണ്ണം ഇനിയും വർധിക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന. പരിശോധനാഫലം എത്തിയാൽ മാത്രമേ എന്താണ് യാഥാർഥ കാരണമെന്ന് വ്യക്തമാവുകയുള്ളൂവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ഇഴ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി…. കലാഭവൻ നവാസും ഭാര്യ രഹനയും പ്രധാന വേഷങ്ങളിൽ… സംവിധാനം നവാഗതനായ സിറാജ് റെസ… ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റർ റിലീസ് ചെയ്തു…
സംഭവം വലിയ ചർച്ചയായതോടെ ചികിത്സ തേടി ആശുപത്രിയിലേക്കെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. നിരവധി പേർ ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെട്ടുണ്ട്. ചെറിയ കുട്ടികളടക്കമുള്ളവരുടെ മുടി ചെറുതായി വലിക്കുമ്പോൾ തന്നെ പറിഞ്ഞു പോരുന്നത് വീഡിയോയിൽ കാണുവാൻ സാധിക്കും.

മുസ്‌ലിം സ്ത്രീകളെ മർദിച്ചു…, നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തി..!!! മുസ് ലിം യുവാവ് ദലിത് യുവതിക്കൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് ആണ് യുവാവിൻ്റെ മാതാവിനോടും അമ്മായിമാരോടും ക്രൂരത ചെയ്തത്…. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടും നടപടിയെടുക്കാതെ പോലീസ്

BREAKING NEWS
അവർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ, അവർക്ക് ജൂതരാഷ്ട്രത്തിന്റെ നിലനിൽപ്പ് അംഗീകരിക്കാവില്ല!! അറബ് പാർട്ടികളൊഴികെ ആർക്കും ഞങ്ങളോടൊപ്പം ചേരാം... വിശാല ദേശീയ സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി നെതന്യാഹു, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ടിന് പ്രതിപക്ഷ പിന്തുണ, വിവിധ പ്രതിപക്ഷ കക്ഷികൾ ഒന്നി...
03 Nov 2026
BREAKING NEWS
കിണറും കുടിവെള്ള ടാങ്കുകളും അണുവിമുക്തമാക്കിയില്ല, കൽപറ്റ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും, ഒരു ആഴ്ച അവധി പ്രഖ്യാപിച്ച് അധികൃതര്‍
03 Nov 2026
BREAKING NEWS
ടിവികെയ്ക്ക് കൂറ് ഫാസിസ്റ്റ് ശക്തികളോട്, ഇവര്‍ ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെയാണോ?? 'ഇത്രയൊക്കെ സംഭവിച്ചിട്ടും വിജയ് തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്, അവര്‍ ആത്മാഭിമാനം പണയം വെച്ചുവോ?? വിമര്‍ശനവുമായി ഡിഎംകെ
03 Nov 2026
BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ; വീഡിയോ
03 Nov 2026