07-03 12.06 അര്‍ധരാത്രി വരെ രോഹിണി നക്ഷത്രം
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305,8075211288
അശ്വതി: മാനസിക സമ്മര്‍ദം അധികരിക്കും, സഹോദരങ്ങളുമായി പിണക്കം, പിതൃതുല്യരില്‍നിന്ന് മോശം പെരുമാറ്റം, കുടുംബത്തില്‍ മംഗളകര്‍മം എന്നിവയുണ്ടാകും.
ഭരണി: കാര്യങ്ങള്‍ക്ക് മന്ദഗതി, ബന്ധുജനങ്ങളുമായി അഭിപ്രായഭിന്നത, സാമ്പത്തിക കാര്യങ്ങളില്‍ പ്രയാസം.
കാര്‍ത്തിക: സുഹൃത്തുക്കള്‍ മുഖേന നേട്ടങ്ങളുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം, ഗൃഹാന്തരീക്ഷം സുഖപ്രദമാകും.
രോഹിണി: തൊഴില്‍ മേഖലയില്‍ ഉന്നതി, സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി, സഹപ്രവര്‍ത്തകരുടെ പിന്തുണ.
മകയിര്യം: ദൂരയാത്രകള്‍, വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും, ബന്ധുജനങ്ങളുടെ സഹായം, തൊഴില്‍പരമായി നേട്ടം, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനം.
തിരുവാതിര: ആത്മവിശ്വാസം വര്‍ധിക്കും, സാമ്പത്തിക ചെലവുകള്‍ അധികരിക്കും, സുഹൃത്തുക്കള്‍ മുഖേന നേട്ടങ്ങളുണ്ടാകും.
പുണര്‍തം: സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, ലോണ്‍, ചിട്ടി എന്നിവയില്‍നിന്ന് നേട്ടങ്ങളുണ്ടാകും.
പൂയം: മെച്ചപ്പെട്ട ദിവസമായിരിക്കും, ദൂരയാത്രകളുണ്ടാകും, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും, സാമ്പത്തിക സ്രോതസുകള്‍ വര്‍ധിക്കും.
ആയില്യം: പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും, സാഹചര്യങ്ങളെ മനസിലാക്കി പെരുമാറും, സാമ്പത്തികസ്ഥിതിയില്‍ പുരോഗതിയുണ്ടാകും.
മകം: തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും, അംഗീകാരം ലഭിക്കും, ദമ്പതിമാര്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും.
പൂരം: കാര്യശേഷി വര്‍ധിക്കും വിപരീതസാഹചര്യങ്ങളെ തരണം ചെയ്യും, സാമ്പത്തിക നേട്ടമുണ്ടാകും.
ഉത്രം: സര്‍ക്കാര്‍ നടപടികളില്‍ സാവകാശം ലഭിക്കും, നയപരമായി സംസാരിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും.
അത്തം: ഗുണാധിക്യമുള്ള ദിനമായിരിക്കും, സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടാകും, പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും.
ചിത്തിര: പ്രണയകാര്യങ്ങളില്‍ ഗുണാനുഭവം, പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കും.
ചോതി: നവമാധ്യമങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കും, നിലപാടുകളില്‍ ഉറച്ചുനില്‍ക്കും.
വിശാഖം: സാമ്പത്തികമായി ചെലവുകള്‍ വര്‍ധിക്കും, വിവാഹക്കാര്യങ്ങളില്‍ അനുകൂലതീരുമാനം, വ്യാപാര രംഗത്ത് പുതിയ കാല്‍വയ്പുകള്‍ നടത്തും
അനിഴം: സന്തോഷാനുഭവങ്ങളുണ്ടാകും, ബന്ധുജനങ്ങളുടെ കൂടിച്ചേരല്‍, സാമ്പത്തികസ്ഥിതിയില്‍ മാറ്റം എന്നിവയുണ്ടാകും.
തൃക്കേട്ട: ദൂരയാത്രകള്‍, വാഹനത്തിന് അറ്റകുറ്റപ്പണി, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം.
മൂലം: കാര്‍ഷിക മേഖലയില്‍ നേട്ടങ്ങളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ അനുകൂലതീരുമാനങ്ങള്‍ വരും, സഹോദരഗുണം.
പൂരാടം: വിചാരിച്ച കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, സന്താനഗുണം.
ഉത്രാടം: സജ്ജനങ്ങളുമായി സമയം ചെലവഴിക്കും, ലോണ്‍, ചിട്ടി എന്നിവയില്‍നിന്നു നേട്ടമുണ്ടാകും.
തിരുവോണം: ആലോചനാപൂര്‍വം പദ്ധതികള്‍ ഏറ്റെടുത്തു നടത്തും, സാമ്പത്തിസ്ഥിതിയില്‍ അത്രമെച്ചപ്പെട്ട ദിനമല്ല.
അവിട്ടം: വാക്കുകള്‍ പരുക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം, മനസിന് ക്ലേശമുണ്ടാകും, ചെലവുകള്‍ അധികരിക്കും.
ചതയം: ഏറ്റെടുത്ത പ്രൊജക്ടുകള്‍ യഥാസമയം പൂര്‍ത്തീകരിക്കാനാകും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും.
പുരുരുട്ടാതി: സന്തോഷാനുഭവങ്ങളുണ്ടാകും, സഹോദരങ്ങളുടെ പിന്തുണ ലഭിക്കും, പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കും.
ഉത്രട്ടാതി: ബന്ധുജനങ്ങളുടെ പിന്തുണ, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ഗുണപരമായ ദിനമായിരിക്കും.
രേവതി: വാക്കുകള്‍ യാഥാര്‍ഥ്യമാകും, സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാകും, അനാവശ്യ ചെലവുകള്‍ ഏറും.