BREAKING NEWS

കാറിൽ കയറാനൊരുങ്ങിയ ഇന്ത്യൻ വിദേശകാര്യമന്ത്രിക്കു നേരെ കീറിയ ഇന്ത്യൻ പതാകയുമായി പാഞ്ഞടുത്ത് ഖലിസ്ഥാൻവാദികൾ, നിസം​ഗരായി പോലീസുകാർ, എസ് ജയശങ്കറിനു നേരെ ലണ്ടനിൽ ആക്രമണശ്രമം

· · 1 min read
Share: Copied!

ലണ്ടൻ: ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു നേരെ ലണ്ടനിൽ ആക്രമണശ്രമം. കാറിൽ കയറാനൊരുങ്ങുകയായിരുന്നു മന്ത്രിക്കുനേരെ ഖലിസ്ഥാൻവാദികളാണ് ആക്രമിക്കാൻ ഓടിയടുത്തത്. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു തടഞ്ഞു. മറ്റു പ്രശ്നങ്ങളില്ലാത്തതിനാൽ മന്ത്രി യാത്ര തുടർന്നു.

ലണ്ടൻ പോലീസ് നോക്കിനിൽക്കെയാണ്, ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണു പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയശങ്കർ കാറിൽ കയറാൻ എത്തിയതോടെ, ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞുവന്നു. ആക്രമിക്കാൻ ഓടിയെത്തിയ ആളെ കീഴ്‍പ്പെടുത്തുന്നതിനു പകരം ശാന്തനാക്കി പറഞ്ഞയയ്ക്കാനാണു പോലീസ് ശ്രമിച്ചത്.

പച്ചക്കള്ളമാണ് മന്ത്രി വീണ ജോർജ് പറഞ്ഞത്..!! ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമല്ല..!! നിയമസഭയിൽ കള്ളം ആവർത്തിച്ച് പറഞ്ഞത് പൊളിഞ്ഞു…

ഏതാനും കേന്ദ്രമന്ത്രിക്കു നേരെയുണ്ടായ ആക്രമണശ്രമത്തിൽ ഇന്ത്യ ആശങ്കയിലാണ്. ഖലിസ്ഥാൻവാദികളുടെ പ്രതിഷേധത്തിന്റെയും ആക്രമണശ്രമത്തിന്റെയും വീഡിയോ പുറത്തുവന്നു. ഇത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും ലണ്ടൻ പോലീസ് നിസ്സംഗരായി നിന്നെന്നു വിമർശനമുയർന്നു.

‘വലിയ അപമാനവും ഞെട്ടലും നിരാശയും’, മകള്‍ രന്യ റാവുമായി മാസങ്ങളായി ബന്ധമില്ല; പ്രതികരിച്ച് കര്‍ണാടക ഡിജിപി

നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാർച്ച് 4 മുതൽ 9 വരെ യുകെയിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയതാണു ജയശങ്കർ. യുകെയിൽനിന്നു അദ്ദേഹം അയർലൻഡിലേക്കു പോകും. അതേസമയം ഇന്നലെ വൈകുന്നേരം നടന്ന സംഭവത്തിൽ ഇന്ത്യ ബ്രിട്ടീഷ് സർക്കാരിനോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026