കൊച്ചി: കേരളത്തിൽ സ്വർണവില ഉടൻ പവൻ ഒരുലക്ഷം രൂപയ്ക്ക് താഴേക്ക് കൂപ്പുകുത്തിയേക്കും. സംസ്ഥാനത്ത് ഇന്ന് രാവിലെ പവൻ വില 6,640 രൂപ ഇടിഞ്ഞ് 1,11,120 രൂപയിൽ എത്തിയിരുന്നു. കഴിഞ്ഞയാഴ്ച വില 1,31,000 രൂപ മുകളിൽ ആയിരുന്നു.കേരളത്തിൽ ഇന്ന് രാവിലെ ഗ്രാമിന് 830 രൂപ കുറഞ്ഞു 13,890 രൂപ.
അതേസമയം, രാജ്യാന്തര വില 432 ഡോളർ കൂപ്പുകുത്തി 4,459 എന്ന നിലയിലാണ് ഇന്ന് എത്തിനിൽക്കുന്നത്. രാവിലെ വില നിശ്ചയിക്കുന്നത് രാജ്യാന്തരവില 4,650 കേരളത്തിൽ മുകളിൽ ആയിരുന്നു.രാജ്യാന്തര വില ഓരോ ഡോളർ താഴുമ്പോഴും കേരളത്തിൽ ഗ്രാമിന് 2.5 രൂപ കുറയും. അങ്ങനെ വരുമ്പോൾ സംസ്ഥാനത്ത് ഇന്ന് വൈകുന്നേരത്തിനകം പവന് 6,000-7,000 രൂപ കുറയാൻ സാധ്യതയുണ്ട്. അതോടെ പവൻ 1,05,100 നിലവാരത്തിലേക്ക് താഴും.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൻ്റെ പുതിയ ചെയർമാനായി കെവിൻ വാർഷിനെ പ്രസിഡൻ്റ് ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കെവിൻ പൊതുവേ ‘പണപ്പെരുപ്പ’ പോരാളിയാണ്. അതായത്, അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതിന് പകരം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് മുൻതൂക്കം നൽകുന്ന വ്യക്തിയാണ്. പലിശനിരക്ക് കുറയാതിരുന്നാൽ, ബോണ്ടും കരുത്തുനേടും. ഇത് സ്വർണം വാങ്ങൽ പ്രയാസമാക്കും. ഇതാണ് നിലവിൽ സ്വർണവിപണിയെ ബാധിക്കുന്നതും. എന്നാൽ, ഇപ്പോഴത്തെ കുറവ് കണക്കിലെടുത്ത് ഇനിയങ്ങോട്ട് സ്വർണവിലയിൽ ഇടിവുണ്ടാകുമെന്ന് കരുതാനാവില്ലെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നത്.
കഴിഞ്ഞ ആഴ്ചയിൽ 5,000 രാജ്യാന്തരവിലയാണ് ഇപ്പോൾ 4,400 നിലവാരത്തിലേക്ക് താഴ്ന്നിരിക്കുന്നത്. ഈ വിലയിടിവ് മുതലെടുക്കൽ വാങ്ങൽ (ഡിപിഐ ബയിംഗ്) വിപണിയിൽ പ്രകടമായേക്കാം. അങ്ങനെയെങ്കിൽ വില തിരിച്ചുകയറാം. ഇത്തരം ‘ഡിപ് ബയിങ്’ ട്രെൻഡുണ്ടായാൽ കേരളത്തിൽ വിലയിലുണ്ടാകാവുന്ന കുറവിനെയും ബാധിക്കും. അതേ പ്രകാരം 6,000-7,000 രൂപ പവൻ കുറയേണ്ടതിന് പകരം 5,000 രൂപയ്ക്ക് താഴെയാകും.
കേരളത്തിൽ ഇന്ന്ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ (എകെജിഎസ്എംഐ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 680 രൂപ ഇടിഞ്ഞ് 11,475 രൂപയായി. വെള്ളിവിലയും രാജ്യാന്തര തലത്തിൽ സ്വർണത്തിന് സമാനമായ ഇടിവാണ് നേരിടുന്നത്. ൺസിൻ കഴിഞ്ഞവാരം 100 മുകളിലായിരുന്നു. കേരളത്തിൽ ഗ്രാമിന് രാവിലെ 50 രൂപ താഴ്ന്ന് 300 രൂപയായി.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ (കെജിഎസ്എംഐ) നിർണ്ണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 680 രൂപ താഴ്ന്ന നിലയിൽ 11,415 രൂപയാണ്. കെജിഎസ്എംഎ വെള്ളിക്ക് നിശ്ചയിച്ചിരിക്കുന്ന വില 300 രൂപ.
















































