BREAKING NEWS

‘കെ.കെ. രമയ്ക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ഭയം ആണോ?’- വിഡി സതീശൻ!! പാർട്ടി പ്രതികൾക്ക് പരോൾ നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളി, ‘നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന വിരട്ടൊന്നും ഭരണ പക്ഷത്തോടു വേണ്ട, ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല’- ശിവൻകുട്ടി, ‘ഗർഭച്ഛിദ്രം നടത്തിയ വീരന്മാർ പോകൂ പോകൂ’… മുദ്രാവാക്യം വിളിച്ച് കെ.ടി ജലീലും

· · 1 min read
Share: Copied!

തിരുവനന്തപുരം: നാടകീയ രംഗങ്ങൾക്കൊടുവിൽ സഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്കിറങ്ങി പ്രതിഷേധിച്ചു. പാർട്ടി പ്രതികൾക്ക് പരോൾ നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതിൽ പ്രതിഷേധിച്ചാണ് സഭാ നടപടികൾ ബഹിഷ്കരിച്ചത്. പ്ലക്കാർഡുകളും ബാനറുമായി പ്രതിപക്ഷാംഗങ്ങൾ സഭ വിട്ട് പുറത്തിറങ്ങി. സർക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണെന്നും അനാവശ്യമായി പാർട്ടി കുറ്റവാളികൾക്ക് പരോൾ വാരിക്കോരി നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

ജീവപര്യന്തം ശിക്ഷ ലഭിച്ച ആൾക്ക് ഒരു മാസത്തിൽ മൂന്നു തവണ പരോൾ നൽകിയത്. ടി.പി കേസ് പ്രതികൾക്ക് മൂന്നുവർഷം പരോൾ ലഭിച്ചു. ഇത്തരം ഗൗരവമേറിയ കാര്യമാണ് സഭയിൽ ഉന്നയിച്ചത്. എന്നാൽ, ഇതിന് മറുപടി നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടി. കെ.കെ. രമയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയം ആണോയെന്നും സതീശൻ ചോദിച്ചു.

പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതോടെ പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ സ്പീക്കർക്ക് മുന്നിലെത്തിയാണ് ആദ്യം പ്രതിഷേധിച്ചത്. ഇത് വകവയ്ക്കാതെ സ്പീക്കർ സഭാ നടപടികൾ തുടർന്നു. ഇതിനിടയിൽ സംസാരം തുടരാൻ സ്പീക്കർ ശിവൻകുട്ടിയോട് ആവശ്യപ്പെട്ടു. അപ്പോഴേക്കും മന്ത്രി വി. ശിവൻകുട്ടിയും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ സഭയിൽ വാക്ക്പോരുനടന്നു.

ഭരണപക്ഷത്തെ ചുമ്മാ വിരട്ടാൻ വരരുതെന്നും നാളുകൾ എണ്ണപ്പെട്ടുവെന്ന വിരട്ടൊന്നും വേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല, ആരും മന്ത്രിമാരുടെ നേരെ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കള്ളന്മാർ പോയത് സോണിയയെ കാണാനാണെന്നും ശിവൻകുട്ടി ആരോപിച്ചു. ഇതിനിടെ ഗർഭച്ഛിദ്രം നടത്തിയ വീരന്മാർ പോകൂ പോകൂ എന്ന് മുദ്രാവാക്യം വിളിച്ച് കെ.ടി ജലീലും രം​ഗത്തെത്തി.

ബെവ്കോ ജീവനക്കാര്‍ ഒരു മാസം മാത്രം വാങ്ങിയ കൈക്കൂലി എട്ട് ലക്ഷം രൂപ, പണം കൈപ്പറ്റിയത് തവണകളായി, ഗൂഗിള്‍ പേ വഴിയും ഇടപാടുകള്‍ നടത്തി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026