ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്ക്:
ജ്യോതിഷാചാര്യ
ഷാജി പൊന്നമ്പുള്ളി
9995373305,8075211288
അശ്വതി: ആഘോഷങ്ങളില്‍ പങ്കുകൊള്ളും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, വാക്കുകള്‍യാഥാര്‍ഥ്യമാകും.
ഭരണി: ബന്ധുജനങ്ങളുടെ പിന്തുണനേടിയെടുക്കാന്‍ സാധിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, സാമ്പത്തിക നേട്ടം.
കാര്‍ത്തിക: ധനവരവ് കൂടുമെങ്കിലും അപ്രതീക്ഷിത ചെലവുകള്‍ വന്നുചേരും, ചെറുയാത്രകള്‍ നടത്തേണ്ടതായി വരും, സന്തോഷാനുഭവങ്ങളുണ്ടാകും.
രോഹിണി: ദൂരയാത്രയും അലച്ചിലും ഉണ്ടാകാം, തൊഴിലിടങ്ങളില്‍ സമ്മര്‍ദം വര്‍ധിക്കും, തീഷ്ണബുദ്ധി പ്രകടിപ്പിക്കും.
മകയിര്യം: ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം, കഫജന്യ രോഗങ്ങളെ കരുതിയിരിക്കണം, സുഹൃത്തുക്കള്‍ മുഖേന ഗുണാനുഭവങ്ങളുണ്ടാകും.
തിരുവാതിര: വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം, ധനവരവുണ്ടാകും, തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും.
പുണര്‍തം: വാക്കുകള്‍ പാലിക്കാന്‍ സാധിക്കും, വ്യക്തമായ ലക്ഷ്യങ്ങളോടെ ചെയ്യുന്ന പ്രവര്‍ത്തികളില്‍ നിന്ന് നേട്ടങ്ങളുണ്ടാകും.
പൂയം: കാര്യശേഷി വര്‍ധിക്കും, സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും, ഏറ്റെടുത്ത പ്രവര്‍ത്തികള്‍ യഥാസമയം പൂര്‍ത്തീകരിക്കും.
ആയില്യം: ഗൃഹാന്തരീക്ഷം സുഖപ്രദമാകും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, ബന്ധുബലം വര്‍ധിക്കും.
മകം: ദൂരയാത്രകളുണ്ടാകും, പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം, നയപരമായി ഇടപെടണം.
പൂരം: തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, സാമ്പത്തിക ചെലവ് വര്‍ധിക്കും.
ഉത്രം: ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതായി വരും, യാത്രാവേളകളില്‍ പ്രത്യേകം ശ്രദ്ധിക്കണം, സാമ്പത്തിക പ്രയാസങ്ങളുണ്ടാകും.
അത്തം: സുഹൃത്തുക്കളുടെ പിന്തുണയാല്‍ ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും, ആരോഗ്യപ്രശ്‌നങ്ങളെ കരുതിയിരിക്കണം.
ചിത്തിര: വാക് തര്‍ക്കങ്ങളില്‍ വിജയിക്കും, സാമ്പത്തികമായി ഗുണാനുഭവങ്ങളുണ്ടാകും, നവസംരംഭങ്ങളില്‍നിന്ന് നേട്ടങ്ങളുണ്ടാകും.
ചോതി: രോഗാവസ്ഥയില്‍നിന്ന് മോചനം, സന്താനങ്ങള്‍ മുഖേന ഗുണാനുഭവം, ബന്ധുബലം വര്‍ധിക്കും.
വിശാഖം: എതിരഭിപ്രായങ്ങളെ വകവയ്ക്കില്ല, നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും.
അനിഴം: സന്തോഷാനുഭവങ്ങളുണ്ടാകും, ആസൂത്രണം ചെയ്ത കാര്യങ്ങളില്‍ വിജയമുണ്ടാകും, സാമ്പത്തികലാഭമുണ്ടാകും.
തൃക്കേട്ട: സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും, ശത്രുക്കളെ ജയിക്കും, പ്രവര്‍ത്തനമേഖല വിപുലീകരിക്കും.
മൂലം: സഹപ്രവര്‍ത്തകര്‍ മുഖേന നേട്ടങ്ങളുണ്ടാകും, മാനസിക സമ്മര്‍ദം വര്‍ധിക്കും, ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം.
പൂരാടം: ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ തൊഴിലിടങ്ങളില്‍ കാഴ്ചവയ്ക്കും, സാമ്പത്തികമായി ചെലവുകള്‍ അധികരിക്കും.
ഉത്രാടം: വാക്കുകള്‍ രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം, സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ടാകും, കുടുംബത്തില്‍ അസ്വസ്ഥതകളുണ്ടാകാം.
തിരുവോണം: വാഹനത്തിന് അറ്റകുറ്റപ്പണി, ദൂരയാത്ര, ബന്ധുജനങ്ങളുടെ പിന്തുണ, കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം എന്നിവയുണ്ടാകും.
അവിട്ടം: ഗൃഹാന്തരീക്ഷം സുഖപ്രദമാകും, സഹോദരങ്ങളുടെ പിന്തുണ ലഭിക്കും, കലാകാരന്മാര്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാകും.
ചതയം: ബന്ധുക്കള്‍ മുഖേന നേട്ടങ്ങള്‍, തൊഴില്‍മേഖലയില്‍ ഉത്തരവാദിത്വം വര്‍ധിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
പുരുരുട്ടാതി: വിദ്യാര്‍ഥികള്‍ക്ക് മികച്ച രീതിയില്‍ പരീക്ഷകളെ അഭിമുഖീകരിക്കാന്‍ സാധിക്കും, പ്രതിസന്ധികളെ തരണം ചെയ്യും.
ഉത്രട്ടാതി: മനസിന് സ്വസ്ഥതക്കുറവുണ്ടാകും, വാക് തര്‍ക്കങ്ങളില്‍നിന്നൊഴിഞ്ഞു നില്‍ക്കണം, വരവിനേക്കള്‍ ചെലവ് അധികരിക്കും.
രേവതി: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ഉറ്റവരുമായി കലഹിക്കേണ്ടതായി വരും, ദൂരയാത്രകളുണ്ടാകും