ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റിൽ കേരളത്തിന് പൂർണ അവഗണന. കേരളം പ്രതീക്ഷിച്ച അതിവേഗ റെയില്‍, എയിംസ്, വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ചയ്ക്കുള്ള നീക്കിയിരിപ്പടക്കം ഒരു പ്രഖ്യാപനവും ധനമന്ത്രി നിർമലാ സീതാരാമന്റെ ഭാഗത്തുനിന്നുണ്ടായില്ല.
അതേസമയം ധനമന്ത്രിയായ ശേഷം നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ സഭയിൽ നടക്കുന്നത്. കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക, ഓരോ കുടുംബത്തിനും സമൂഹത്തിനും മേഖലയ്ക്കും വിഭവങ്ങൾ, സൗകര്യങ്ങൾ, അവസരങ്ങൾ എന്നിവ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ കർത്തവ്യമെന്ന് ധനമന്ത്രി പറഞ്ഞു.
മൈക്രോവേവ് ഓവനുകളുടെ ഭാഗങ്ങൾക്ക് കസ്റ്റംസ് തീരുവയില്ല
വിദേശത്തേക്ക് പണം അയക്കാൻ നികുതി കുറയ്ക്കും
എയർക്രാഫ്റ്റ് ഭാഗങ്ങൾക്ക് നികുതിയില്ല
സോഡിയം ആന്റിമോണേറ്റിന് കസ്റ്റംസ് തീരുവയില്ല
കടൽ വിഭവങ്ങൾക്ക് വില കുറയും
തുകൽ ഉൽപ്പന്നങ്ങൾക്ക് വില കുറയും
കാർഗോ നീക്കത്തിന് ജല ഇടനാഴി
വരുമാനത്തെ കുറിച്ച് തെറ്റായ വിവരം നൽകിയാൽ കടുത്ത ശിക്ഷ
അന്തിമ നികുതി നിരക്ക് 14 ശതമാനമാക്കി കുറച്ചു
ലിഥിയം അയേൺ ബാറ്ററികളുടെ ഇറക്കുമതിക്ക് ഇളവ്
ആണവ പദ്ധതി വസ്തുക്കളുടെ ഇറക്കുമതി ഇളവ് തുടരും
അർബുദചികിത്സയ്ക്കുള്ള 17 മരുന്നുകൾക്കുള്ള കസ്റ്റംസ് തീരുവ കുറച്ചു
വിദേശ ഇന്ത്യക്കാർക്ക് നികുതി ഇളവ്
കന്നുകാലി വളര്‍ത്തലിന് സബ്സിഡി
ഡാറ്റാ സെന്റർ കമ്പനികൾക്ക് വൻ ഇളവ്, 2047 വരെ ടാക്സ് ഹോളിഡേ
മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് രണ്ട് ശതമാനമാക്കി
പരിശോധനയ്ക്ക് ശേഷവും ടാക്സ് റിട്ടേൺ വിവരം പുതുക്കാം
വിദേശയാത്രയുടെ ടിസിഎസ് അഞ്ചിൽനിന്ന് രണ്ട് ശതമാനമാക്കി
വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് നികുതിയില്ല
സംസ്ഥാനങ്ങൾക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാന്റായി ലഭിക്കും
പുതിയ അക്കാദമിക് സെന്ററുകള്‍ വരും
നികുതി നിയമങ്ങൾ ലഘൂകരിക്കും
സ്പോർട്സ് ഉപകരണ നിർമാണത്തിനും ഗവേഷണത്തിനും പദ്ധതി
കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ശ്രമിക്കും
പുതിയ ആദായനികുതി ആക്ട് ഏപ്രിൽ ഒന്നുമുതൽ
കായിക മേഖലയെ പരിവർത്തനം ചെയ്യാൻ ഖേലോ ഇന്ത്യ ദൗത്യം ആരംഭിക്കും
ധനക്കമ്മി കുറയ്ക്കും, ജിഡിപിയുടെ 4.5 ശതമാനമാക്കും
കടലാമ പരിചരണത്തിന് കേരളത്തിൽ പ്രത്യേക കേന്ദ്രം
ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലകൾക്ക് സഹായം
ജാംനഗറിലെ ലോകാരോഗ്യ സംഘടനയുടെ മെഡിക്കൽ സെന്റർ നവീകരിക്കും
നാളികേര ഉത്പാദന വർധനവിന് പദ്ധതി
വനിതാ ശാക്തീകരണത്തിനായി ഷീ മാര്‍ട്ടുകള്‍
സ്കൂളുകളിൽ കണ്ടന്റ് ക്രിയേറ്റർ ലാബുകൾ
തീരദേശ ടൂറിസം പദ്ധതി
വിദ്യാഭ്യാസം-തൊഴിൽ സ്ഥിരം കമ്മിറ്റി സ്ഥാപിക്കും
കണ്ടെയിനർ നിർമാണത്തിന് പ്രത്യേക പദ്ധതി
വിദേശ വിനിമയ മാനേജ്മെന്റ് ചട്ടക്കൂട് സർക്കാർ അവലോകനം ചെയ്യും
കേരളത്തിന് അതിവേഗ റെയിൽ ഇടനാഴിയില്ല
മെഡിക്കൽ ടൂറിസത്തിന് പദ്ധതി
എയിംസ് മാതൃകയിൽ ആയുർവേദ രംഗത്ത് മൂന്ന് ഐഐഎകൾ
വിദ്യാർഥികൾക്ക് എല്ലാ ജില്ലകളിലും ഒരു വനിതാ ഹോസ്റ്റൽ
5 വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ പ്രവർത്തനക്ഷമമാക്കാൻ പദ്ധതി
അധിക വളർച്ച സാധ്യതയുള്ള കമ്പനികൾക്ക് പിന്തുണ നൽകുന്നതിനായി 10,000 കോടി രൂപയുടെ SME വളർച്ചാ ഫണ്ട്
സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും ആറ് മേഖലകളിൽ ഇടപെടലുകൾ
ഏറ്റവും ചെറിയ സ്ഥാപനങ്ങളെ നിലനിർത്തുന്നതിനായി, സ്വയംപര്യാപ്തതാ ഇന്ത്യ ഫണ്ടിന് 2,000 കോടി രൂപ അധികമായി അനുവദിക്കും
200 പഴയ വ്യവസായ ശാലകൾ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി
















































