Tag: solar case

സോളാര്‍ കേസില്‍ സി.ബി.ഐ. പ്രാഥമിക അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി:സോളാര്‍ കേസില്‍ സി.ബി.ഐ.പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയോട് സി.ബി.ഐ. ഓഫീസില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദേശം. പരാതിക്കാരി ഡല്‍ഹിയിലെത്തിയതായാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് സി.ബി.ഐ.ഉദ്യോഗസ്ഥര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ...

പ്രകൃതിവിരുദ്ധ പീഡനത്തിന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസ്; കെ.സി. വേണുഗോപാലിന് എതിരേ ബലാത്സംഗത്തിന് കേസ്; സരിതയുടെ പുതിയ പരാതിയില്‍ മറ്റുനേതാക്കള്‍ക്കെതിരേയും വൈകാതെ കേസെടുക്കും

തിരുവനന്തപുരം: സോളര്‍ കേസ് പ്രതി സരിത എസ്.നായരെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഉമ്മന്‍ചാണ്ടിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സരിതയുടെ പുതിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പ്രകൃതിവിരുദ്ധ പീഡനത്തിന് ഉമ്മന്‍ചാണ്ടിക്കെതിരെയും...

സരിത എസ്. നായരെ കാണാനില്ലെന്ന് പോലീസ്

തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലെ പ്രതിയായ സരിത എസ്. നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയില്‍. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന കേസില്‍ സരിതയെ അറസ്റ്റ് ചെയ്ത് ഹാജാരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതെ...

‘ആ കത്തെഴുതിയത് താന്‍ തന്നെ,വ്യാജമെങ്കില്‍ തെളിവ് ഹാജരാക്കട്ടെ’ ; ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിച്ച് സരിത എസ് നായര്‍

കൊട്ടാരക്കര : കത്തില്‍ ഗണേഷ് പേജുകള്‍ വ്യാജമായി നിര്‍മ്മിച്ച് കൂട്ടിച്ചേര്‍ത്തെന്ന ആരോപണം നിഷേധിച്ച് സരിത എസ് നായര്‍. കത്ത് താനെഴുതിയത് തന്നെയാണ്. തന്നെ ആരും പിന്തുണച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി കത്തിനെ ഭയപ്പെടുകയാണ്. തെളിവുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി പുറത്തുവിടട്ടേയെന്നും സരിത പറഞ്ഞു. കത്തെഴുതിയത് താന്‍ തന്നെയാണെന്നുള്ളതിന് തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക്...

സരിതയുടെ കത്ത് തിരുത്തിയത് ഗണേഷ് കുമാറെന്ന് ഉമ്മന്‍ ചാണ്ടി; മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യം കാരണം; നിഷേധിച്ച് സരിത

കൊട്ടാരക്കര: സോളാര്‍ കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴി. സോളാര്‍ കേസിലെ രണ്ടാംപ്രതി സരിത എസ്. നായരുടെ കത്ത് തിരുത്തിയത് ഗണേഷെന്ന് ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. ആദ്യം 21 പേജുള്ള കത്താണ് അട്ടക്കുളങ്ങര ജയിലില്‍ നിന്നും സരിത എഴുതിയത്. ഗണേഷിനെ...

പരോള്‍ അനുവദിക്കുന്നില്ല; മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതിയുമായി ബിജു രാധാകൃഷ്ണന്‍

തിരുവനന്തപുരം: പരോള്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സോളാര്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷണന്‍ മനുഷ്യാവകാശ കമ്മീഷന് ബിജു പരാതി നല്‍കി. അഞ്ച് വര്‍ഷമായി ജയിലില്‍ തുടരുകയാണ്. ഒരിക്കല്‍ പോലും പരോള്‍ ലഭിച്ചില്ലെന്നും ബിജുവിന്റെ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ജയില്‍ ഡിജിപിയോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം...

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ആശ്വാസം; ലൈംഗികാരോപണങ്ങളും സരിതയുടെ കത്തും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് നീക്കി

കൊച്ചി: സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം. മുഖ്യപ്രതി സരിത എസ്. നായരുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍ ഹൈക്കോടതി റദ്ദാക്കി. സരിതയുടെ കത്തും അതുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളുമാണ് നീക്കിയത്. സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങള്‍ കമ്മിഷന്റെ പരിധിയില്‍ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ്...

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ ജയലില്‍ ‘ഗുരുതരരോഗി’ ആയി ചിത്രീകരിക്കാന്‍ ഗൂഢനീക്കം!!!

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെ ജയില്‍രേഖകളില്‍ ഗുരുതര രോഗിയായി മാറ്റാന്‍ ഗൂഢനീക്കം. ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന് നല്‍കിയ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് നല്‍കിയ പട്ടികയിലാണു...
Advertismentspot_img

Most Popular