പ്രകൃതിവിരുദ്ധ പീഡനത്തിന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസ്; കെ.സി. വേണുഗോപാലിന് എതിരേ ബലാത്സംഗത്തിന് കേസ്; സരിതയുടെ പുതിയ പരാതിയില്‍ മറ്റുനേതാക്കള്‍ക്കെതിരേയും വൈകാതെ കേസെടുക്കും

തിരുവനന്തപുരം: സോളര്‍ കേസ് പ്രതി സരിത എസ്.നായരെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഉമ്മന്‍ചാണ്ടിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സരിതയുടെ പുതിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പ്രകൃതിവിരുദ്ധ പീഡനത്തിന് ഉമ്മന്‍ചാണ്ടിക്കെതിരെയും ബലാല്‍സംഗത്തിനു കെ.സി.വേണുഗോപാലിന് എതിരെയുമാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. മറ്റു നേതാക്കള്‍ക്കെതിരെ സരിത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വൈകാതെ കേസ് എടുത്തേക്കുമെന്നറിയുന്നു.

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് എടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്നു നീക്കം ഉപേക്ഷിച്ചിരുന്നു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനാവില്ലെന്ന സുപ്രീംകോടതി മുന്‍ ജഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശത്തെ തുടര്‍ന്നായിരുന്നു ഇത്.

ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ് എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു സരിത പിന്നീടു മുഖ്യമന്ത്രിക്കു പരാതി നല്‍കി. ഈ പരാതിയില്‍ കേസ് എടുക്കാന്‍ പൊലീസ് താല്‍പര്യമെടുത്തില്ല. ഒരു പരാതിയില്‍ ഒട്ടേറെ പേര്‍ക്കെതിരെ ബലാല്‍സംഗത്തിനു കേസ് എടുക്കാനാവില്ലെന്നായിരുന്നു അന്വേഷണ സംഘ തലവനായിരുന്ന ഡിജിപി രാജേഷ് ദിവാന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.

എന്നാല്‍ ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതികളാണെങ്കില്‍ കേസെടുക്കാമെന്നു പൊലീസിന് അടുത്തിടെ നിയമോപദേശം ലഭിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular