Tag: politics

തെളിവുണ്ടായിരുന്നു; മാണിയെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടന്നു; അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു; പുതിയ വെളിപ്പെടുത്തല്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ. എം മാണിയെ കുറ്റവിമുക്തനാക്കിയ നടപടി ഒത്തുകളിയെന്ന് ബാര്‍ കോഴക്കേസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെപി സതീശന്‍. കെ.എം.മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നു. അന്വേഷണം തുടരാനായിരുന്നു തന്റെ നിയമോപദേശം. കഴിഞ്ഞ ചൊവ്വാഴ്ചയും ഉദ്യോഗസ്ഥര്‍ വന്ന് കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാണിക്കെതിരെ തെളിവുണ്ടെന്നായിരുന്നു...

തെളിവില്ല, തെളിവില്ല, തെളിവില്ല…; കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്; ഇത് മൂന്നാം തവണ

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്. കോഴ വാങ്ങിയതില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യു.ഡി.ഫ് ഭരണത്തില്‍ രണ്ട് തവണ മാണിയെ കുറ്റവിക്തനാക്കി വിജിലന്‍സ്...

ഇന്ത്യയിലെ മുഴുവന്‍ പ്രദേശങ്ങളും ഏഴു വര്‍ഷംകൊണ്ട് സംഘപരിവാര്‍ നിയന്ത്രണത്തിലാകും….

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ആര്‍എസ്എസിന്റെ നൂറാം സ്ഥാപകവര്‍ഷമായ 2025ഓടെ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാവുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബിജെപി ഉണ്ടാക്കിയ നേട്ടം പെട്ടെന്നുണ്ടായ ഒരു തരംഗം മാത്രമല്ല....

വെറും രണ്ട് സീറ്റ് മാത്രം നേടിയ ബിജെപി മേഘാലയയിലും അധികാരത്തിലേക്ക്; 21 സീറ്റ് നേടിയിട്ടും കോണ്‍ഗ്രസിന് ഭരണത്തിലെത്താനായില്ല….

ഷില്ലോങ്: ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി. ബിജെപി വെറും രണ്ട് സീറ്റാണ് ഇവിടെ നേടിയത്. എന്‍പിപിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി രൂപവത്കരിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)...

നാഗാലാന്‍ഡില്‍ പണം വാരിയെറിഞ്ഞ് എംഎല്‍എയുടെ വിജയാഹ്ലാദം (വീഡിയോ .)

വിജയാഘോഷം നടത്താന്‍ നാഗാലാന്റിലെ ബിജെപി സ്ഥാനാര്‍ത്ഥി ചെയ്തത് വിവാദത്തിലേക്ക്. പണം വാരിയെറിഞ്ഞുകൊണ്ടാണ് ജയിപ്പിച്ചതിനു ജനങ്ങള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി സമ്മാനം നല്‍കിയത്. ബിജെപി സ്ഥാനാര്‍ത്ഥി ഖെഹോവിയാണ് വിവാദത്തില്‍ പെട്ടത്. സോഷ്യല്‍ മീഡിയില്‍ തരംഗമായി മാറിയ വീഡിയോയില്‍ 200,500 രൂപ നോട്ടുകളാണ് സ്ഥാനാര്‍ത്ഥി എറിയുന്നത്.കെട്ടിടത്തിന്റെ മുകളില്‍...

നാഗാലാന്‍ഡില്‍ ബിജെപി നെയിഫിയു റയോയ്‌ക്കൊപ്പം; 32 എംഎല്‍എമാരുടെ പിന്തുണാ; രാജിവയ്ക്കില്ലെന്ന് സെലിയാങ്

കൊഹിമ: ബിജെപി നാഗാലാന്‍ഡില്‍ നേട്ടം കൊയ്യുമെന്നുറപ്പായി. ബിജെപി സഖ്യമുണ്ടാക്കിയ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിയുടെ (എന്‍ഡിപിപി) നേതാവ് നെയിഫിയു റയോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഭൂരിപക്ഷ പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയ്ക്കാണ് റയോയെ ക്ഷണിച്ചതെന്ന് ഗവര്‍ണര്‍ പി.ബി. ആചാര്യ പറഞ്ഞു. നിലവിലെ മുഖ്യമന്ത്രി ടി.ആര്‍....

ത്രിപുരയില്‍ വോട്ടെണ്ണലില്‍ ക്രമക്കേട്; വീണ്ടും വോട്ടെണ്ണും; പ്രതീക്ഷയോടെ സിപിഎം

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയതിനു പിന്നാലെ വേട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ആരോപണത്തെ തുടര്‍ന്ന് മണിക് സര്‍ക്കാരിന്റെ മണ്ഡലമായ ധന്‍പൂരില്‍ വോട്ടെണ്ണല്‍ വിണ്ടും. മാണിക് സര്‍ക്കാരിന്റെ ധന്‍പൂര്‍ ഉള്‍പ്പടെ മൂന്ന് മണ്ഡലങ്ങളിലാണ് വേട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ...

മധു കൊല്ലപ്പെട്ടതില്‍ പിണറായി ഒന്നാം പ്രതിയാണെന്ന് കുമ്മനം

തിരുവനന്തപുരം: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്നു കുമ്മനം രാജശേഖരന്‍ ആരോപിച്ചു. മധുവിന്റെ വീട്ടില്‍ പോകാനോ മോര്‍ച്ചറിയില്‍ പോയി മൃതദേഹം കാണാനോ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ആദിവാസി ക്ഷേമത്തിനു നല്‍കുന്ന പണം മുഴുവന്‍ കൊള്ളയടിക്കുന്നു. ആ പണം തട്ടിയെടുക്കുന്ന തമ്പ്രാക്കന്‍മാരുടെ...
Advertismentspot_img

Most Popular