നാഗാലാന്‍ഡില്‍ പണം വാരിയെറിഞ്ഞ് എംഎല്‍എയുടെ വിജയാഹ്ലാദം (വീഡിയോ .)

വിജയാഘോഷം നടത്താന്‍ നാഗാലാന്റിലെ ബിജെപി സ്ഥാനാര്‍ത്ഥി ചെയ്തത് വിവാദത്തിലേക്ക്. പണം വാരിയെറിഞ്ഞുകൊണ്ടാണ് ജയിപ്പിച്ചതിനു ജനങ്ങള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി സമ്മാനം നല്‍കിയത്. ബിജെപി സ്ഥാനാര്‍ത്ഥി ഖെഹോവിയാണ് വിവാദത്തില്‍ പെട്ടത്. സോഷ്യല്‍ മീഡിയില്‍ തരംഗമായി മാറിയ വീഡിയോയില്‍ 200,500 രൂപ നോട്ടുകളാണ് സ്ഥാനാര്‍ത്ഥി എറിയുന്നത്.കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് സ്ഥാനാര്‍ത്ഥി നോട്ട് എറിഞ്ഞത്. നാഗാലാന്‍ഡിലും അധികാരം പിടിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി. ത്രിപുര, മേഘാലയ എന്നീ രണ്ടു സംസ്ഥാനങ്ങളിലും ബിജെപി അധികാരം ഉറപ്പിച്ചിരിക്കുകയാണ്. ിജെപി സഖ്യത്തിനു ഭരണം നേടാന്‍ രണ്ടു പേരുടെ പിന്തുണ കൂടി മതി. ഇതിനു വേണ്ടിയുള്ള നീക്കങ്ങള്‍ക്ക് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് കൊഹിമയില്‍ ചര്‍ച്ച നടത്തി വരികയാണ്.

Similar Articles

Comments

Advertismentspot_img

Most Popular