തെളിവില്ല, തെളിവില്ല, തെളിവില്ല…; കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്; ഇത് മൂന്നാം തവണ

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്. കോഴ വാങ്ങിയതില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.ഡി.ഫ് ഭരണത്തില്‍ രണ്ട് തവണ മാണിയെ കുറ്റവിക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍
സ് കോടതി ഉത്തരവിടുകയായിരുന്നു. ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിനെ വിമര്‍ശിച്ച് കൊണ്ട് 45 ദിവസത്തെ സമയവും ഹൈക്കോടതി നല്‍കിയിരുന്നു. ഇതിന്റെ കാലാവധി ഇന്നലെ തീര്‍ന്നതോടെയാണ് മൂന്നാമത് റിപ്പോര്‍ട്ടും പുതിയ വിജിലന്‍സ് ഡയറക്ടര്‍ എന്‍.പി അസ്താനയുടെ നിര്‍ദേശ പ്രകാരം ഇ്ന്ന് സമര്‍പ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular