Tag: perambra

മീന്‍ വില്‍ക്കുന്നതിനെ ചൊല്ലി അടിപിടി; എല്ലാവരും ക്വാറന്റീനില്‍ പോകണമെന്ന് കലക്റ്റര്‍

കോഴിക്കോട്: പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യവില്‍പനയുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. വ്യാഴാഴ്ച രാവിലെ എസ്.ടി.യു.-സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിലെ മത്സ്യ വില്‍പനക്കാര്‍ തമ്മിലാണ്‌ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇരുവിഭാഗത്തിലും...

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുരളീധരനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍; ഗേറ്റ് അടച്ചു മുദ്രാവാക്യം വിളിച്ചു

പേരാമ്പ്ര: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ തീ പാറുന്ന പോരാട്ടം നടക്കുമെന്ന വിലയിരുത്തലുകള്‍ക്കു പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനു നേരെ പ്രതിഷേധം. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പേരാമ്പ്ര സി.കെ.ജി ഗവ. കോളേജില്‍ എത്തിയപ്പോഴാണ് മുരളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. കോളേജിലേക്ക് പ്രവേശിക്കുന്നതിനിടെ ഗേറ്റ് അടച്ച് മുരളീധരനു നേരരെ...

ഇന്നലെ നടന്ന എസ്എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍

പേരാമ്പ്ര: ബുധനാഴ്ചനടന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കായണ്ണ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് വഴിയരികില്‍ കണ്ടെത്തിയത്. മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് റോഡില്‍നിന്ന് നാട്ടുകാരന് ലഭിച്ചത്. സ്‌കൂളില്‍നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ കുറ്റിവയലിലാണ് കെട്ട് കണ്ടെത്തിയത്. വൈകീട്ട്...

നിപാ വൈറസ്: വിദഗ്ധ കേന്ദ്രസംഘം കോഴിക്കോട്ടേക്ക് തിരിച്ചു; ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി മന്ത്രി ശൈലജയും പേരാമ്പ്രയിലേക്ക്

കോഴിക്കോട്: ആപൂര്‍വ വൈറല്‍ പനി, നിപാ വൈറസ് കാരണമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര വിദഗ്ദ്ധ സംഘം കോഴിക്കോട്ടേക്ക് തിരിച്ചു. കേന്ദ്രസംഘം നാളെ പേരാമ്പ്രയിലെത്തും. എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി ആരോഗ്യമന്ത്രി കെകെ ശൈലജയും കോഴിക്കോട്ടേക്ക് തിരിച്ച്ിട്ടുണ്ട്. കേന്ദ്ര സംഘത്തോടൊപ്പം ആരോഗ്യമന്ത്രിയും സ്ഥിതി ഗതികള്‍...

കോഴിക്കോട്ട് പനി മരണം 16 ആയി; നിപാ വൈറസ് ബാധിച്ചയാളെ ചികിത്സിച്ച നഴ്‌സും മരിച്ചു; മൃതദേഹം നാട്ടുകാര്‍ക്ക് വിട്ടുകൊടുത്തില്ല

കോഴിക്കോട്: സംസ്ഥാനത്തു ഭീതി പടര്‍ത്തി വീണ്ടും പനി മരണം. കോഴിക്കോട് ചികിത്സയിലായിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനിയാണു മരിച്ചത്. നിപ്പാ വൈറസ് ബാധിച്ച രോഗിയെ ലിനി ശുശ്രൂഷിച്ചിരുന്നു. ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാതെ ഉടനെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. വൈറസ് ബാധ പടരാതിരിക്കാനാണു...

ബോംബേറു കേസിലെ പ്രതിയെ സിപിഎമ്മുകാര്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോയി

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത ബോംബേറ് കേസ് പ്രതിയെ സിപിഎമ്മുകാര്‍ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുധാകരനെയാണ് പൊലീസ് ജീപ്പില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടു പോയത്. കഴിഞ്ഞ മാസമാണ് പേരാമ്പ്രയ്ക്ക് സമീപം സിപിഎമ്മും ആര്‍എസ്എസില്‍ നിന്ന് വിഘടിച്ച് പോയ ശിവശക്തി എന്ന വിഭാഗവും...
Advertismentspot_img

Most Popular