ബോംബേറു കേസിലെ പ്രതിയെ സിപിഎമ്മുകാര്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോയി

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത ബോംബേറ് കേസ് പ്രതിയെ സിപിഎമ്മുകാര്‍ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുധാകരനെയാണ് പൊലീസ് ജീപ്പില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടു പോയത്.

കഴിഞ്ഞ മാസമാണ് പേരാമ്പ്രയ്ക്ക് സമീപം സിപിഎമ്മും ആര്‍എസ്എസില്‍ നിന്ന് വിഘടിച്ച് പോയ ശിവശക്തി എന്ന വിഭാഗവും തമ്മില്‍ ബോംബേറ് നടത്തിയത്. ഈ കേസിലാണ് സുധാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എഎസ്ഐയും മറ്റ് പൊലീസുകാരുമാണ് സംഭവസമയം ജീപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ കണ്ടാലറിയുന്ന 15 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

SHARE