Tag: kerala flood

കേരളത്തിന് സഹായ ഹസ്തവുമായി ഇളയ ദളപതി; നല്‍കുന്നത് 70 ലക്ഷം രൂപ

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി ഇളയദളപതി വിജയ്. എഴുപതു ലക്ഷം രൂപയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാന്‍സു വഴി വിജയ് കൈമാറിയത്. തമിഴ്നാട്ടിലെ വിജയ് ഫാന്‍സ് അസ്സോസ്സിയേഷന്‍ ഈ തുക സമാഹരിച്ച് പ്രളയ ബാധിതര്‍ക്ക് ആവശ്യമായ സാമഗ്രികള്‍ മേടിച്ചിട്ടുണ്ട്. ഇത് ഇവിടുത്തെ ഫാന്‍സുമായി സഹകരിച്ച്...

സാര്‍ ഉറങ്ങുമ്പോള്‍ ആരോ അറിയാതെ സാറിന്റെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടു!!! കണ്ണന്താനത്തിന് ട്രോള്‍ മഴ

തിരുവനന്തപുരം: ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ച കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കണ്ണന്താനം ഇക്കാര്യം പങ്കുവെച്ചത്. ക്യാംപില്‍ കിടന്നുറങ്ങുന്ന ചിത്രങ്ങളും പേജില്‍ പങ്ക് വെച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാംപിലാണ്...

പ്രളയം കഴിഞ്ഞു.. ഇനി പ്രളയത്തിന് ശേഷം, ഞാനുമുണ്ട് കൂടെ; പ്രളയബാധിതര്‍ക്കൊപ്പമെന്ന് മമ്മൂട്ടി

പ്രളയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ താനുമുണ്ടെന്ന് പ്രഖ്യാപിച്ച് നടന്‍ മമ്മൂട്ടി. പ്രളയം കഴിഞ്ഞു, ഇനി പ്രളയത്തിന് ശേഷമാണെന്ന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകള്‍ 'നമ്മള്‍ ഒരു പ്രകൃതി ദുരന്തം കഴിഞ്ഞ് നില്‍ക്കുകയാണ്. ഒരേ മനസ്സോടെ, ഒരേ...

പ്രളയത്തിലാണ്ട കേരളത്തിനും കുടകിനും വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് ഐശ്വര്യ റായ്

പ്രളയത്തിലാണ്ട കേരളത്തിനും കുടകിനും വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു ബോളിവുഡ് സൂപ്പര്‍താരവും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ്. ഐശ്വര്യയുടെ സ്വദേശം ആയ കുടകില്‍ മഴക്കെടുതിയില്‍ 12 പേര് മരിക്കുകയും 845 വീടുകള്‍ തകരുകയും ചെയ്തിരുന്നു. കുടക് ദുരിതാശ്വാസത്തിനു വേണ്ടി കര്‍ണാടക സര്‍ക്കാര്‍ 100 കോടി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 210 കോടി രൂപ

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് അതിജീവനത്തിന്റെ പാതയില്‍ നില്‍ക്കുന്ന കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 210 കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ വഴിയും അക്കൗണ്ടില്‍ നേരിട്ടും നിക്ഷേപിച്ച തുകയുടെ കണക്കാണിത്. അതേസമയം, 160 കോടി...

പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് യു.എ.ഇയുടെ 700 കോടി രൂപയുടെ സഹായം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. യുഎഇ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പഖഞ്ഞു. യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭാ യോഗ...

ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു

ചെങ്ങന്നൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു. ചെങ്ങന്നൂരില്‍ തിരുവന്‍വണ്ടൂരിലെ ക്യാമ്പില്‍ എത്തിയ സുനില്‍ കുമാര്‍-അനുപമ ദമ്പതികളുടെ മകള്‍ നിവേദ്യയാണ് മരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ക്യാമ്പിലെത്തുമ്പോള്‍ തന്നെ കുട്ടിക്ക് പനിയുണ്ടായിരുന്നു. പിന്നീട് പനി മൂര്‍ച്ഛിച്ച് മസ്തിഷ്‌ക ജ്വരമാവുകയായിരുന്നു....

പ്രളയദുരന്തം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് ഹൈക്കോടതി; മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനം പ്രശംസനീയം

കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയദുരന്തം നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി ഹൈക്കോടതി. മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാട്ടിയ ആര്‍ജവം തുടരണമെന്നും കോടതി പറഞ്ഞു. പ്രളയക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്...
Advertismentspot_img

Most Popular

G-8R01BE49R7