Tag: kerala flood
പെട്ടിമുടി ദുരന്തം: 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 42 ആയി
മൂന്നാര്‍: ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 16 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ശനിയാഴ്ച 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.
കേന്ദ്രമന്ത്രി വി. മുരളീധരന്‍, വനംമന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷാഫി...
മൂന്നാര്‍ പെട്ടിമുടിയില്‍ തെരച്ചില്‍ താത്കാലികമായി നിര്‍ത്തി; ഇതുവരെ കണ്ടെത്തിയത് 17 മൃതദേഹങ്ങള്‍
മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. വെളിച്ചക്കുറവും കാലാവസ്ഥയും പ്രതികൂലമായതിനെ തുടര്‍ന്നാണ് തെരച്ചില്‍ താത്കാലികമായി നിര്‍ത്തിയിരിക്കുന്നത്. ജനറേറ്റര്‍ എത്തിക്കുന്നതിനുള്ള ശ്രമം നടന്നെങ്കിലും സാധ്യമായിട്ടില്ല. രാത്രിയും തെരച്ചില്‍ തുടരാനാകുമെന്ന് നേരത്തെ കരുതിയിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമാണ്. നിലവില്‍ ദുരന്തനിവാരണ സേന തെരച്ചില്‍ അവസാനിപ്പിച്ച്...
ഇത്തവണ സാലറി ചലഞ്ച് ഇല്ല; പ്രളയബാധിതര്‍ക്ക് ധനസഹായം ഓണത്തിന് മുന്‍പ് നല്‍കും
തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബര്‍ ഏഴിനകം കൊടുത്തു തീര്‍ക്കാര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10000 രൂപ സഹായധനം നല്‍കുക. ജീവനക്കാരില്‍ നിന്നും ഒരുമാസത്തെ ശമ്പളം സാലറി ചലഞ്ച് വഴി പിരിച്ചെടുക്കേണ്ടതില്ലെന്നും മന്ത്രിസഭ...
കേന്ദ്രസംഘത്തിന്റെ പ്രളയബാധിത പ്രദേശങ്ങളുടെ സന്ദര്‍ശനം ഇന്നുമുതല്‍; 12 ജില്ലകളില്‍ നേരിട്ടെത്തി പ്രളയക്കെടുതി വിലയിരുത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറി ബി ആര്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഇന്നു മുതല്‍ സന്ദര്‍ശിക്കും.
എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ഇടുക്കി എന്നിവിടങ്ങളിലാണ് സംഘം ഇന്ന് സന്ദര്‍ശനം നടത്തുന്നത്. 24ാം തീയതി വരെ നീളുന്ന സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ...
‘ചേട്ടാ ഒന്നല്ല രണ്ടു മാസത്തെ ശമ്പളം കൊടുക്കാം, നമുക്ക് കഞ്ഞിയും ചമ്മന്തിയും മതി’ സാലറി ചലഞ്ചില്‍ പോലീസുകാരന്റെ കുറിപ്പ് വൈറലായി
പ്രളയത്തിത്തില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ലോകത്തുള്ള മലയാളികളോട് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ സാലറി ചലഞ്ചിന് വന്‍ സ്വീകര്യതായ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പിന്നീട് സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ പലഭാഗത്ത്...
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേയും ശബരിമലയിലേയും ഗുരുവായൂരിലേയും നിധി ശേഖരം ഉപയോഗിക്കണമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ഗുരവായൂര്‍ എന്നിവിടങ്ങളിലെ ഒരു ലക്ഷം കോടിയുടെ നിധിശേഖരം ഉപയോഗിക്കണമെന്ന് ബിജെപി എം പി ഉദ്ദിത് രാജ്. ഇതെടുത്താല്‍ 21000 ത്തിന്റെ നഷ്ടം നികത്താമെന്നാണ് ഉദ്ദിത് രാജ് പറയുന്നത്. ജനങ്ങള്‍ കരയുകയും...
നവകേരള സൃഷ്ടിക്കായി സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ നല്‍കിയത് 12.8 കോടി രൂപ!!!
തിരുവനന്തപുരം: പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പ്രളയബാധിതരെ സഹായിക്കുന്നതിനും സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയത് 12.80 കോടി രൂപ. രണ്ടു ദിവസമായി ഒന്നുമുതല്‍ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നു ശേഖരിച്ച തുക 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ 12ന്...
വീട്ടില്‍ വെള്ളം കയറി, എങ്കിലും ധനസഹായം വേണ്ടാ!!! ഇത് വെറും വാക്കല്ല, വീടിന് മുന്നില്‍ എഴുതി ഒട്ടിച്ച് കൂലിപ്പണിക്കാരനായ ചെറായി സ്വദേശി
ചെറായി: വീട്ടില്‍ വെള്ളം കയറി, പക്ഷേ ആകെ നനഞ്ഞതും നശിച്ചതും കുറച്ചു പായകളും കറിപ്പൊടികളും മാത്രം...എല്ലാം നഷ്ടപ്പെട്ട എത്രയോ പേര്‍ നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് സര്‍ക്കാരിന്റെ സഹായധനം കൊണ്ട് ആരും ഇങ്ങോട്ട് വരണ്ട. വ്യത്യസ്തനായി ചെറായി സ്വദേശിയായ കല്‍പ്പണിക്കാരന്‍ ജോര്‍ജ്. ജോര്‍ജ് ഇത് വെറും...