മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 210 കോടി രൂപ

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് അതിജീവനത്തിന്റെ പാതയില്‍ നില്‍ക്കുന്ന കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 210 കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ വഴിയും അക്കൗണ്ടില്‍ നേരിട്ടും നിക്ഷേപിച്ച തുകയുടെ കണക്കാണിത്. അതേസമയം, 160 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, പുതിയ കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത്തായ പദ്ധതി നടപ്പാക്കും. പ്രത്യേക പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. പുനരധിവാസമെന്നാല്‍ പ്രളയക്കെടുതിയില്‍ തകര്‍ന്നത് അതേപടി പുനഃസ്ഥാപിക്കലല്ല ലക്ഷ്യമിടുന്നതെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

യുഎഇ ഭരണാധികാരികള്‍ക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. യുഎഇ 700 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 10,000 കോടി രൂപയുടെ അധിക വായ്പ സമാഹരിക്കുമെന്ന് പറഞ്ഞ അദ്ദേഹം വായ്പാ പരിധി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാല പദ്ധതികള്‍ക്ക് നബാര്‍ഡിന്റെ സഹായം തേടും. തൊഴിലുറപ്പു പദ്ധതിക്ക് ഉള്‍പ്പെടെ 2,600 കോടിയുടെ പാക്കേജ് വേണം. പ്രത്യേക പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിക്കും.

ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത്തായ പദ്ധതിയുണ്ടാകും. എല്ലാ വകുപ്പുകളോടും ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ജിഎസ്ടിയില്‍ 10% സെസ് ഏര്‍പ്പെടുത്തും. ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കും. യുഎഇയില്‍നിന്ന് 700 കോടി രൂപയുടെ സഹായം ലഭിക്കും. ഇതിനായി യുഎഇ സര്‍ക്കാരിനോടുള്ള കേരളത്തിന്റെ നന്ദി അറിയിക്കുന്നു.

സ്വകാര്യ ബാങ്കുകള്‍ ദുരിതാശ്വാസക്യാംപുകളില്‍വരെ പോയി കുടിശിക ഈടാക്കുന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇത്തരം ശ്രമങ്ങള്‍ പാടില്ല. ജനങ്ങളുടെ പ്രയാസം മനസ്സിലാക്കണം. വായ്പാ തിരിച്ചടവിന്റെ പ്രയാസം കണക്കിലെടുത്തു പെരുമാറണമെന്നു ബാങ്കുകള്‍ നിര്‍ദേശം നല്‍കും.

Similar Articles

Comments

Advertismentspot_img

Most Popular