Tag: kerala flood
ആശ്വസിക്കാനായില്ല; വീണ്ടും ന്യൂനമര്‍ദ്ദം; കനത്ത മഴ വരുന്നു; 11 ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് ; 20വരെ മഴ പെയ്‌തേക്കും
തിരുവനന്തപുരം: ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒറീസ പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അതിനാല്‍ 20ാം തിയതി രാവിലെ വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്...
ഭയപ്പെടേണ്ട.. നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്… കേരളത്തിന് സഹായഹസ്തവുമായി ബാഴ്‌സലോണയും യൂറോപ്യന്‍ ക്ലബുകളും
പ്രളയബാധയെ തുടര്‍ന്ന് വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബ് ബാഴ്‌സിലോണയും യൂറോപ്പിലെ വിവിധ ഫുട്‌ബോള്‍ ക്ലബ്ബുകളും. കേരളത്തില്‍ വന്‍ ആരാധകരുള്ള അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ ക്ലബ് കേരളജനതയുടെ ദുരിതത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മഹാപ്രളയത്തിന് ഇരകളായവരുടെ കുടുംബത്തിന് അനുശോചനം...
ചെറുതോണിയിലും കട്ടപ്പനയിലും ഉരുള്‍ പൊട്ടല്‍; നാലു പേര്‍ മരിച്ചു, 15 പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചെറുതോണി: ഇടുക്കി ചെറുതോണിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു. അയ്യപ്പന്‍കുന്നേല്‍ മാത്യു, രാജമ്മ, വിശാല്‍, ടിന്റു മാത്യു എന്നിവരാണ് മരിച്ചത്. കട്ടപ്പന വെള്ളയാംകുടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും ഉരുള്‍പൊട്ടല്‍ ഉണ്ടായി. 15 ജീവനക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
അതേസമയം, ചെറുതോണി ഡാമിലെ ജലനിരപ്പ് 2401. 50 കുറഞ്ഞു....
രക്ഷാപ്രവര്‍ത്തനത്തിനിടെ ആലുവയില്‍ യുവാവ് മുങ്ങി മരിച്ചു
കൊച്ചി: ആലുവയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ യുവാവ് വെള്ളത്തില്‍ മുങ്ങിമരിച്ചു. അതേസമയം ചെങ്ങന്നൂര്‍ പാണ്ടനാട് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. എന്നാല്‍ മൂന്ന് പേര്‍ മരിച്ച പാണ്ടനാട് ഉദ്യോഗസ്ഥരാരും തന്നെ ഇതുവരെ എത്തിയിട്ടില്ല.
മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ സ്ഥിതി അതീവഗുരുതരമാണ....
പത്തനംതിട്ടയില്‍ കൂടുതല്‍ ദുരിതം ഉണ്ടായതിനുള്ള കാരണം ഇതാണ്….
പത്തനംതിട്ട: മധ്യതിരുവിതാംകൂറിനെ മുക്കിയ പമ്പാനദിയിലെ പ്രളയത്തിനു പല കാരണങ്ങള്‍. എട്ടു അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടപ്പോഴുണ്ടായ ഒഴുക്കാണ് ഇതില്‍ പ്രധാനം. അതിശക്തമായ മഴയ്‌ക്കൊപ്പം മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലുകളും പ്രളയത്തിനു കാരണമായി. കക്കി, ആനത്തോട്, മൂഴിയാര്‍, കൊച്ചുപമ്പ, കാരിക്കയം, അള്ളുങ്കല്‍, മണിയാര്‍, പെരുന്തേനരുവി എന്നിവയാണു പമ്പാനദിയിലെ അണക്കെട്ടുകള്‍....
കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ
ജനീവ: കേരളത്തിലെ പ്രളയക്കെടുതിയില്‍ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗിറ്റെരസിന്റെ വക്താവ് അറിയിച്ചു. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
റെസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ യൂറി അഫാന്‍സിയേവുമായി...
ദയവ് ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ താ.. ഞങ്ങളെ ഒന്നു സഹായിക്കൂ.. പ്ലീസ്… സഹായം അഭ്യര്‍ത്ഥിച്ച് എം.എല്‍.എ
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ആയിരങ്ങളാണ് സഹായം കാത്ത് കുടുങ്ങിക്കിടക്കുന്നത്. രാത്രി ഹെലികോപ്റ്റര്‍ ഉള്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്ന് സൈന്യം അറിയിച്ചതോടെയാണ് സ്ഥിതി കൂടുതല്‍ ഗുരുതരമായത്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി ഇതിനിടെ പ്രതിപക്ഷം രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. പ്രളയദുരന്തത്തില്‍...
മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി; ഹെലികോപ്ടര്‍ തിരിച്ചിറക്കി
തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലെ വ്യോമനിരീക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍നിന്നാണ് അദ്ദേഹം പുറപ്പെട്ടത്.
എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരിന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി...