കേന്ദ്രസംഘത്തിന്റെ പ്രളയബാധിത പ്രദേശങ്ങളുടെ സന്ദര്‍ശനം ഇന്നുമുതല്‍; 12 ജില്ലകളില്‍ നേരിട്ടെത്തി പ്രളയക്കെടുതി വിലയിരുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറി ബി ആര്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഇന്നു മുതല്‍ സന്ദര്‍ശിക്കും.

എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ഇടുക്കി എന്നിവിടങ്ങളിലാണ് സംഘം ഇന്ന് സന്ദര്‍ശനം നടത്തുന്നത്. 24ാം തീയതി വരെ നീളുന്ന സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ നേരിട്ടെത്തി പ്രളയക്കെടുതി വിലയിരുത്തും. നാല് ടീമുകളായി തിരിഞ്ഞാണ് വിവിധ പ്രദേശങ്ങളില്‍ കേന്ദ്രസംഘം പര്യടനം നടത്തുക.

വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴിലുളള ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തിനൊപ്പം ജില്ലാ കളക്ടര്‍ ,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പ്രളയബാധിത പ്രദേശങ്ങളിലെത്തും.ഇത് രണ്ടാം തവണയാണ് നാശനഷ്ടം വിലയിരുത്താനുള്ള കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. 24ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയ ശേഷമാകും സംഘം മടങ്ങുക.

Similar Articles

Comments

Advertismentspot_img

Most Popular