കര്‍ണാടകത്തില്‍ രാഷ്ട്രിയ നാടകം മുന്നോട്ട്, കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്

ബെംഗലൂരു: സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് തിരക്കിട്ട് ചര്‍ച്ചകള്‍ നടക്കുനനത്തിനിടയില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മറ്റുന്നതായി സൂചന. ഇത് വരെയും ഗവര്‍ണര്‍ ആരെയും സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചിട്ടില്ല. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കാണുമെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി അറിയിച്ചിരുന്നു. അതിനിടെ ബിജെപി നേതാവ് യെഡ്യൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും സൂചനയുണ്ട്.

ബെംഗലൂരുവിന് പുറത്ത് ബിഡദിയിലുള്ള റിസോര്‍ട്ടിലേക്ക് 74 കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുന്നതായാണ് സൂചന. ഇപ്പോള്‍ എംഎല്‍മാര്‍ കയറിയ ബസ് രാജ്ഭവനിലേക്കാണ് പോകുന്നത്. പിന്തുണക്കുന്ന മുഴുവന്‍ എംഎല്‍എമാരെയും ഗവര്‍ണറുടെ മുന്നില്‍ ഹാജരാക്കാനാണ് കുമാരസ്വാമിയുടെ പദ്ധതി. എല്ലവരും കൂടി ഗവര്‍ണറോട് അവകാശവാദം ഉന്നയിക്കും. കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ട ശേഷം ബസ് റിസോര്‍ട്ടിലേക്ക് പോകും. ഗവര്‍ണറുടെ തീരുമാനം തങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

SHARE