Tag: franko mulakkal

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേപ്പെടുത്താന്‍ നീക്കം. പരാതിക്കാരിയോടൊപ്പമുള്ള അഞ്ച് കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് അന്വേഷണ സംഘത്തിന്റെ നിര്‍ണായക നീക്കം. ജയിലില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിനായി...

ഫ്രാങ്കോ ജയിലില്‍ തന്നെ തുടരും; ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ച...

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും; പോലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന വാദവുമായി ബിഷപ്പ്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കെ, അറസ്റ്റ് ചെയ്തത് നിയമലംഘനമാണെന്നാണ് ബിഷപ്പിന്റെ വാദം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും. കന്യാസ്ത്രീക്കെതിരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന പരാതിയില്‍...

കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം; ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കേസിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് നല്‍കി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസും പരാതിക്കാരിയുടെ ചിത്രം പ്രസിദ്ധീകരിച്ച കേസുമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയുടെ ജോലി ഭാരം കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. ക്രൈംബ്രാഞ്ച്...

‘അവളെന്റെ മിടുക്കില്‍ സംതൃപ്തയായി എന്നത് നിങ്ങളുടെ തോന്നല്‍ മാത്രം’ കന്യാസ്ത്രീ 12 തവണയും എതിര്‍ക്കാതിരുന്നത് എന്താണെന്ന് ചോദിക്കുന്നവര്‍ക്ക് ശാരദക്കുട്ടിയുടെ മറുപടി

കന്യാസ്ത്രീ ആദ്യം പീഡനത്തിനിരയായപ്പോള്‍ എതിര്‍ക്കാതിരുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി. അങ്ങനെ ചോദിക്കുന്നവര്‍ ഈ ചോദ്യത്തിന് കൂടി ഉത്തരം നല്‍കണമെന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. കുടുംബ ജീവിതം നയിക്കുന്ന ഭാര്യാ സ്ത്രീകളെന്താ മുന്നൂറു തവണയായാലും മടുപ്പു ഭാവിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ പുറത്തേക്കിറങ്ങുകയോ ചെയ്യാത്തത്? എന്ന്...

ഫ്രാങ്കോയെ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി; കൂക്കിവിളിച്ച് നാട്ടുകാര്‍

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു. പീഡനം നടന്ന ഇരുപതാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. മുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്ന തെളിവെടുപ്പിനു ശേഷം പുറത്തേക്ക് കൊണ്ടുവന്ന ഫ്രാങ്കോ മുളയ്ക്കലിനെ നാട്ടുകാര്‍ കൂക്കിവിളിച്ചു. തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ തിരിച്ച് പൊലീസ് ക്ലബിലേക്ക്...

ഫ്രാങ്കോ മുളയ്ക്കലിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കും; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നിഷേധാത്മക സമീപനം തുടരുന്നതിനാല്‍ ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. നുണപരിശോധന കേസിന് ഗുണം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാകും നടപടി. അതേസമയം, തെളവെടുപ്പിനായി...

നടന്‍ ദിലീപിനോട് ചെയ്തത് തന്നെയാണ് ബിഷപ്പ് ഫ്രാങ്കോയോടും ചെയ്തത്!!! അറസ്റ്റിന് കാലതാമസം നേരിടാനുള്ള കാരണം

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിയതിനെ ന്യായീകരിച്ച് നിയമമന്ത്രി എ.കെ ബാലന്‍. ബിഷപ്പിനെതിരെ പഴുതില്ലാത്ത കുറ്റപത്രം സമര്‍പ്പിക്കാനാണ് ശ്രമമെന്ന് എകെ ബാലന്‍ പറഞ്ഞു. ഇതാണ് കാലതാമസം നേരിടാന്‍ കാരണം. കോടതിയില്‍ കേസ് നിലനില്‍ക്കാന്‍ പഴുതില്ലാത്ത കുറ്റപത്രം വേണം. ഇതിനാണ്...
Advertismentspot_img

Most Popular