Tag: franko mulakkal

തന്റെ രക്തവും ഉമിനീരും അനുമതി ഇല്ലാതെ എടുത്തെന്ന് ഫ്രാങ്കോ മുളയ്ക്കല്‍; ബിഷപ്പിനൊപ്പം ജയിലില്‍ കിടക്കാനും തയ്യാറെന്ന് മിഷണറീസ് ഓഫ് ജീസസ്!

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പോലീസിനെതിരെ പരാതിപ്പെട്ടു. തന്റെ രക്തവും ഉമിനീരും അനുമതി ഇല്ലാതെ എടുത്തുവെന്ന് ബിഷപ്പ് കോടതിയില്‍ പറഞ്ഞു. അതേസമയം പൊലീസിന്റെ കസ്റ്റഡി അപേക്ഷ വിധി പറയാന്‍ മാറ്റി. മൂന്ന് ദിവസം കസ്റ്റഡിയില്‍...

ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പോലീസ് ക്ലബിലെത്തിച്ചു; ബിഷപ്പിനു വേണ്ടി ഹാജരാകുന്നത് അഡ്വ. ബി രാമന്‍പിള്ള

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത് കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ബിഷപ്പിനെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. കോട്ടയം ജനറല്‍ ആശുപത്രിയിലാണ് വൈദ്യ പരിശോധന. കനത്ത സുരക്ഷയില്‍ ആശുപത്രിക്കു പുറത്തേക്കെത്തിച്ച ബിഷപ്പിനെ കൂകിവിളിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത്....

ഫ്രാങ്കോയുടെ അറസ്റ്റില്‍ നിര്‍ണായകമായത് ഉത്തരേന്ത്യ കേന്ദ്രീകരിച്ച് നടത്തിയ തെളിവെടുപ്പ്; ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത് നാലു വകുപ്പുകള്‍

കോട്ടയം: രാജ്യാന്തരശ്രദ്ധ നേടിയ ജലന്ധര്‍ ബിഷപ്പിന്റെ പീഡനക്കേസില്‍ കേരള പൊലീസിന് നിര്‍ണായകമായത് ഉത്തരേന്ത്യ കേന്ദ്രീകരിച്ച് നടത്തിയ തെളിവെടുപ്പ്. ജലന്ധര്‍ രൂപതയിലെത്തിയ അന്വേഷണസംഘം കുറ്റാരോപിതനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ആദ്യമായി ചോദ്യം ചെയ്തു. ഓഗസ്റ്റ് രണ്ടുമുതല്‍ പതിനാല് വരെയാണ് വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തില്‍ ആറംഗസംഘം...

ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു; ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍, ഇന്ന് പാലാ കോടതിയില്‍ ഹാജരാക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി വിട്ട ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ്...

ബിഷപ്പിന്റെ അറസ്റ്റ്: സന്തോഷമെന്ന് കന്യാസ്ത്രീകള്‍, സമരപ്പന്തലില്‍ ആഹ്ലാദ പ്രകടനം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. അതേസമയം അറസ്റ്റ് പ്രഹസനമാവരുതെന്നും നിയമനടപടി കര്‍ശനമാക്കണമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് വിവരം അറിഞ്ഞ് കന്യാസ്ത്രീകള്‍ സമരപന്തലില്‍ ആഹ്ലാദപ്രകടനം നടത്തി. ബിഷപ്പിന്റെ അറസ്റ്റ് വിവരം ഔദ്യോഗികമായി...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍; രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇടക്കാല ജാമ്യം തേടാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഫ്രാങ്കോയുടെ അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തി വൈക്കം മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. ഫ്രാങ്കോയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വെക്കും. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ...

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം അവസാനിക്കുന്നില്ല. 8 മണിക്കൂര്‍ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്. മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷം...

ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നു; അറസ്റ്റ് അനിവാര്യമെന്ന വിലയിരുത്തലില്‍ അന്വേഷണ സംഘം

തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യുന്നു. പോലീസ് അകമ്പടിയോടെയാണ് ബിഷപ്പ് തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ എത്തിയത്. ചോദ്യം ചെയ്യല്‍ വൈകുന്നേരത്തോടെ പൂര്‍ത്തിയായേക്കും. ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം അറസ്റ്റ്...
Advertismentspot_img

Most Popular