Tag: flood

സംസ്ഥാനത്തെ 33 ഡാമുകള്‍ തുറന്നു; മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. പമ്പ, ഭാരതപ്പുഴ, പെരിയാര്‍ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു. 33 ഡാമുകള്‍ തുറന്നു വിട്ടു. നദീ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ സന്ദേശം നല്‍കി. മുല്ലപ്പെരിയാറില്‍ നിന്നും സ്പില്‍വേ വഴി വെള്ളം തുറന്നു വിടുകയാണ്. എന്നിട്ടും ഇപ്പോള്‍...

അതെല്ലാം വിട് ! നിങ്ങള്‍ എന്ത് ചെയ്തു? ആദ്യം അത് പറ! വിമര്‍ശകര്‍ക്ക് ടോവിനോ തോമസ്

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ മലയാള സിനിമാ ലോകം ഒറ്റക്കെട്ടായി കൈകോര്‍ക്കുമ്പോഴും ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അമ്മയിലെ പ്രശ്നങ്ങള്‍ മൂടിമറച്ച് നല്ല പേര് കേള്‍പ്പിക്കാനാണ് താരങ്ങള്‍ രംഗത്തെത്തുന്നത് എന്നായിരുന്നു വിമര്‍ശനം. ഇത്തരം വിമര്‍ശകര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്....

കേരളത്തിന് നഷ്ടം 8,300 കോടി; അടിയന്തരമായി 100 കോടി നല്‍കാമെന്ന് കേന്ദ്രം; അടിയന്തര ആശ്വാസമായി 1220 കോടി രൂപ വേണമെന്ന് മുഖ്യമന്ത്രി

കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് അടിയന്തരസഹായമായി കേന്ദ്രം 100 കോടി രൂപ അനുവദിച്ചു. 1924ന് ശേഷം സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രളയമായി കണക്കാക്കുന്ന ഇത്തവണ 8,316 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. അതേസമയം, ദുരിതത്തില്‍ നിന്ന് കരകയറുന്നതിനായി കേന്ദ്രം കൂടുതല്‍ തുക...

പ്രളയക്കെടുതി വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി; ഹെലികോപ്ടറില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാജ്നാഥ് സിങ്ങ് പിന്നീട് അവിടെ നിന്നും ചെറുതോണി, ഇടുക്കി അണക്കെട്ടും പരിസരപ്രദേശങ്ങളും സന്ദര്‍ശിക്കും ഇതിന് പുറമെ ദുരന്തം വിതച്ച തടിയമ്പാട്, അടിമാലി, ആലുവ, പറവൂര്‍...

ദുരിതാശ്വാസ നിധിയിലേക്ക് യൂസഫ് അലി അഞ്ചു കോടി രൂപ നല്‍കും

കേരളത്തിലുണ്ടായ പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടുമാണ്...

പ്രളയക്കെടുതി കേരളം വിളിച്ച് വരുത്തിയത്; കാരണമായത് ഭൂമിയും മണ്ണും തലതിരിച്ച് ഉപയോഗിച്ചതാണ്: മാധവ് ഗാഡ്ഗില്‍

മുംബൈ: കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയക്കെടുതി വിളിച്ചു വരുത്തിയതാണെന്ന് പ്രകശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ജനകീയ പാരിസ്ഥിതിക സംരക്ഷണം പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതല്‍ ലളിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തിലെ കാര്യങ്ങള്‍ ആശങ്ക ജനകമാണ്. വലിയ പേമാരിയാണ്...

‘നേരിടാം ഒന്നായി…’, പ്രളയക്കെടുതിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് സൂപ്പര്‍താരങ്ങള്‍

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ അഭ്യര്‍ത്ഥനയുമായി സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും പൊതുജനങ്ങളുടെ സഹായം തേടിയത്. സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാനാണ് ഇരുവരും ആവശ്യപ്പെട്ടത്. സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ ഇതുവരെ...

‘ദൈവത്തിന്റെ കൈകള്‍’….കുഞ്ഞിനേയും നെഞ്ചോട് ചേര്‍ത്ത് ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ വൈറല്‍

ഇടുക്കി: ചെറുതോണിയില്‍ കനത്ത മഴവെളളപ്പാച്ചിലിനിടെ കുഞ്ഞിനേയും രക്ഷിച്ച് നെഞ്ചോട് ചേര്‍ത്ത് ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകള്‍ തുറന്നതോടെയാണ് പ്രദേശം വെള്ളത്തിനടിയിലായത്. ഇവിടെ നിന്നും ഒരു കുഞ്ഞിനെ എടുത്ത് ചെറുതോണി പാലത്തിന് മുകളിലൂടെ ഓടുന്ന...
Advertismentspot_img

Most Popular