Tag: flood

പ്രധാനമന്ത്രി പ്രളയക്കെടുതി വിലയിരുത്തുന്നു; തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു

കൊച്ചി: പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നിന്ന് വ്യോമമാര്‍ഗം കൊച്ചിയിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയവരും പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ട്. ഹെലികോപ്റ്റര്‍ മാര്‍ഗം പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും....

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചെറുതോണിയില്‍ 33 മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നു

തൊടുപുഴ: മണ്ണിടിച്ചിടിലിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണിയില്‍ 33 മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നു. മണ്ണിടിഞ്ഞതിനാല്‍ റോഡ് മാര്‍ഗം പുറത്തെത്താന്‍ കഴിയുന്നില്ല. അതേസമയം മൂന്നാര്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. കട്ടപ്പന, നെടുങ്കണ്ടം, കുമളി, പീരുമേട് എന്നിവിടങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്നു. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ മുഴുവന്‍ തകരാറിലായി. ഇടുക്കി...

കാലവര്‍ഷക്കെടുതിയില്‍ രണ്ടു ദിവസത്തിനിടെ പൊലിഞ്ഞത് 108 ജീവന്‍; മലപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ചികിത്സ കിട്ടാതെ സ്ത്രീ മരിച്ചു, തീവ്ര രക്ഷാപ്രവര്‍ത്തനം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ടുദിവസത്തിനിടെ പൊലിഞ്ഞത് 108 ജീവനുകള്‍. മലപ്പുറം മറ്റത്തൂര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ചികില്‍സ കിട്ടാതെ സ്ത്രീ മരിച്ചു. മോതിയില്‍ കാളിക്കൂട്ടിയാണു മരിച്ചത്. തൃശൂര്‍ ജില്ലയില്‍ 21 പേരും മലപ്പുറം, ഇടുക്കി ജില്ലകളില്‍ 24 പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19 പേരും...

പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്. വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച കൊച്ചിയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കണ്ണന്താനം വ്യക്തമാക്കി. കൊച്ചിയില്‍ മുഖ്യമന്ത്രി...

പ്രളയക്കെടുതിയില്‍ സഹായ ഹസ്തവുമായി നടന്‍ വിശാല്‍

കൊച്ചി:മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ വിശാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് തമിഴ് പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ അറിയിച്ചു. പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ എത്തിക്കണമെന്ന് തമിഴ് സിനിമാലോകത്തോടും...

പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു, കൊച്ചി നഗരത്തിലേക്കും വെള്ളം കയറുന്നു: ജനങ്ങളെ ഒഴിപ്പിക്കുന്നു, അതീവ ജാഗ്രതാ നിര്‍ദേശം

കൊച്ചി: പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് ആലുവ മുങ്ങിയതിന് പിന്നാലെ കൊച്ചി നഗരത്തിലേക്കും വെള്ളം കയറുന്നു. വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, എളമക്കര, കടവന്ത്ര, പേരാണ്ടൂര്‍ മേഖലകളിലെ ബാധിക്കും. ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് മുന്നറിയിപ്പ് നല്‍കി. പേരണ്ടൂര്‍ കനാലില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് പേരണ്ടൂര്‍ മേഖലയില്‍...

പ്രളയത്തില്‍ കുടുങ്ങിയ ധര്‍മ്മജയെയും കുടുംബത്തെയും രക്ഷപ്പെടുത്തി (വീഡിയോ)

കൊച്ചി: പ്രളയത്തില്‍ അകപ്പെട്ട നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയും കുടുംബത്തെയും രക്ഷപ്പെടുത്തി. വീടിനു ചുറ്റും വെളളം നിറഞ്ഞതിനാല്‍ സഹായം അഭ്യര്‍ത്ഥിച്ച് ധര്‍മ്മജന്‍ വോയിസ് ക്ലിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടനെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.കൃത്യസമയത്ത് തനിക്ക് സഹായം എത്തിച്ച എല്ലാവര്‍ക്കും ധര്‍മ്മജന്‍ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ നന്ദി...

കാലടി സര്‍വകലാശലയില്‍ അറുനൂറോളംപേര്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം നിര്‍ഞ്ജീവം (വീഡിയോ)

കാലടി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാലടി സര്‍വ്വകലാശാലയില്‍ അറുനൂറോളംപേര്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്നു. വിദ്യാര്‍ത്ഥികള്‍, സമീപപ്രദേശത്തെ ജനങ്ങള്‍ തുടങ്ങിയവര്‍ സര്‍വകലാശാലയുടെ മുഖ്യകവാടത്തിനടത്തുള്ള യൂട്ടിലിറ്റി സെന്ററിന്റെ ഒന്ന്, രണ്ട് നിലകളിലായി കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രതികൂലമായ കാലാവസ്ഥയും വെള്ളക്കെട്ടും രക്ഷാപ്രവര്‍ത്തനത്തിനെ ബാധിക്കുന്നുണ്ട്.ഒരു കിലോമീറ്ററോളം ബോട്ടില്‍ അടിയൊഴുക്കുള്ള വെള്ളക്കെട്ടിനെ അതിജീവിച്ചു...
Advertismentspot_img

Most Popular