Tag: died

കോഴിക്കോട് വീട്ടമ്മ അബന്ധത്തില്‍ വെടിയേറ്റ് മരിച്ചു; 16കാരനായ മകന്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ വീട്ടമ്മ വെടിയേറ്റു മരിച്ചു. പൂഴിത്തോട് മാവട്ടം പള്ളിക്കാം വീട്ടില്‍ ചിത്രാംഗദന്റെ ഭാര്യ ഷൈജി (38) ആണ് മരിച്ചത്. ഷൈജിയുടെ മകന്റെ കൈയില്‍നിന്നു അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. വനത്തില്‍നിന്നു കുട്ടിക്ക് കിട്ടിയ നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 16 വയസുകാരനായ...

നടന്‍ അജയ് ദേവ്ഗണ്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ‘മരിച്ചു’!!! വാട്‌സ് ആപ്പില്‍ വ്യാജ വാര്‍ത്ത വൈറലായി

സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ വ്യാജമരണവാര്‍ത്ത പ്രചരിക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. നിരവധി തവണ ജഗതിയെയും സലീംകുമാറിനെയും കൊന്ന സോഷ്യല്‍മീഡിയയുടെ പുതിയ ഇര ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ ആണ്. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതായി വാട്ട്സ്ആപ്പില്‍ വ്യാജ പ്രചാരണം. മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള മഹാബലേശ്വറിലുണ്ടായ ഹെലികോപ്റ്റര്‍...

അഭിനയിക്കുന്നതിനിടെ നടി പാമ്പ് കടിയേറ്റ് മരിച്ചു!!! വിഷമിറക്കാന്‍ സഹനടി ദുര്‍മന്ത്രവാദം പരീക്ഷിച്ചെന്ന് റിപ്പോർട്ട്

ബംഗാള്‍ കലാരൂപമായ ജത്ര അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ വച്ച് പാമ്പുകടിയേറ്റ് നടി മരിച്ചു. കാളിദാസി മൊണ്ഡല്‍ എന്ന വയോധികയാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറുണ്‍ഹാതിലാണു സംഭവം. വേദിയില്‍ അഭിനയിക്കുന്നതിനിടെ കൈയ്യില്‍ പിടിച്ചിരുന്ന പാമ്പ് കാളിദാസിയെ കടിക്കുകയായിരുന്നു. പിന്നാലെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു....

ആലുവയില്‍ അവിവാഹിതനായ യുവാവും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊച്ചി: ആലുവ തുരുത്തിനു സമീപം റെയില്‍പാളത്തില്‍ കമിതാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീമൂലനഗരം കല്ലയം ഏട്ടാപ്പിള്ളി വീട്ടില്‍ സി.കെ.രാഗേഷ് (32), എടനാട് സ്വദേശിനി ശ്രീകല (28) എന്നിവരാണു മരിച്ചത്. കമിതാക്കളായ ഇവരെ ഇന്നലെ രാത്രി മുതല്‍ കാണാതാകുകയായിരുന്നു. പുലര്‍ച്ചെയാണു മരണമെന്നാണു പ്രാഥമിക...

ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിനിടെ എച്ച്.ഐ.വി ബാധിച്ചെന്നു സംശയിച്ച കുട്ടി മരിച്ചു

ആലപ്പുഴ: തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിനിടെ എച്ച്ഐവി ബാധിച്ചെന്നു സംശിച്ച കുട്ടി മരിച്ചു. ആലപ്പുഴ സ്വദേശിയായ 9 വയസുകാരിയാണ് മരിച്ചത്. രക്താര്‍ബുദ ബാധിതയായ പെണ്‍കുട്ടിയെ 2017 മാര്‍ച്ചിലാണ് ആര്‍സിസിയില്‍ ചികില്‍സയ്ക്ക് കൊണ്ടുവന്നത്. കടുത്ത പനിയെത്തുടര്‍ന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്ക് അര്‍ബുദരോഗം ഉണ്ടെന്ന്...

ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് നല്‍കിയ പ്രസാദം കഴിച്ച് രണ്ടു പേര്‍ മരിച്ചു!!! നാല്‍പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

ചെന്നൈ: മേട്ടുപ്പാളയത്തെ ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് നല്‍കിയ പ്രസാദം കഴിച്ച രണ്ടുപേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കോയമ്പത്തൂരിലെ മേട്ടുപ്പാളയം മഹാദേവപുരം- നാടാര്‍ കോളനി ശെല്‍വവിനായകര്‍, ശെല്‍വമുത്തു മാരിയമ്മന്‍ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം. നാടാര്‍കോളനിയിലെ ലോകനായകി(62), സാവിത്രി(60) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഉത്സവം ആരംഭിച്ചതിന്റെ...

കോഴിക്കോട് ചെറുവാടിപ്പുഴയില്‍ ഒഴുക്കില്‍ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: ചെറുവാടിപ്പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അച്ഛനും മകളും ബന്ധുവുമാണ് അപകടത്തില്‍ പെട്ടത്. മുഹമ്മദലി (39) ബന്ധുവായ ഫാത്തിമ റിന്‍സ (12) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍...

ഉത്സവം കഴിഞ്ഞ് മടങ്ങിയ ആന വിരണ്ടോടി കിണറ്റില്‍ വീണ് ചരിഞ്ഞു; ആനയെ പുറത്തെടുത്തത് രണ്ടു മണിക്കൂറത്തെ പരിശ്രമത്തിന് ശേഷം

പാലക്കാട്: ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന വിരണ്ടോടുന്നതിനിടെ കിണറ്റില്‍ വീണു ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗുരുവായൂര്‍ ശേഷാദ്രി എന്ന ആനയാണ് കിണറ്റില്‍ വീണ് ചരിഞ്ഞത്. ഇന്നലെ രാത്രി എട്ടരയോടെ ശ്രീകൃഷ്ണപുരത്തെ തിരുവാഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ക്കാവ് ഭരണി ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ക്ഷേത്രത്തില്‍ നിന്ന് രണ്ടു...
Advertismentspot_img

Most Popular