Tag: death

വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണു; രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു; മലയാളികളുള്‍പ്പെടെ നിരവധി വിനോദ സഞ്ചാരികള്‍ക്കു പരുക്ക്

മൈസുരു: വിനോദ യാത്രയ്ക്കിടെ ദുരന്തം കടന്നുവന്നു. മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണു രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹിലര്‍ എന്നിവരാണു മരിച്ച മലയാളികള്‍. ശക്തമായ മഴയും കാറ്റും കാരണം വൃന്ദാവന്‍ ഗാര്‍ഡന്‍...

വധശിക്ഷ നടപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം തൂക്കിലേറ്റലാണെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം തൂക്കിലേറ്റുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വെടിവെച്ചും കുത്തിവയ്പ് നടത്തിയും വധശിക്ഷ നടപ്പാക്കുന്ന രീതി പ്രായോഗികമല്ല. വധശിക്ഷ നടപ്പാക്കാന്‍ തൂക്കിലേറ്റുക അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ്...

ബലാത്സംഗം ലൈംഗികമായ പ്രവൃത്തിയല്ല!!! വിഷലിപ്തമായ ആണത്തത്തിന്റെ പ്രതിഫലനം; കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കുകയല്ല വേണ്ടതെന്ന് തസ്‌ലിമ നസ്‌റിന്‍

കോഴിക്കോട്: കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കുകയല്ല വേണ്ടതെന്ന് പ്രമുഖ എഴുത്തുകാരി തസ്ലിമ നസ്റിന്‍. സ്ത്രീകള്‍ക്കെതിരായ പീഡനം തടയുന്ന ആയുധമല്ല വധശിക്ഷ. എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. പീഡകര്‍ക്ക് നന്നാവാനുള്ള അവസരം നല്‍കണം. കോഴിക്കോട് 'സ്പ്‌ളിറ്റ് എ ലൈഫ്' എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശന ചടങ്ങിനെത്തിയതായിരുന്നു...

12 വയസില്‍ തഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനിമുതല്‍ വധശിക്ഷ; നിയമഭേദഗതിയ്ക്ക് അംഗീകാരം

ന്യൂഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ വധശിക്ഷ. പോസ്‌കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി. കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമമായ പോസ്‌കോയില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്....

മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തത് പലതും പുറത്ത് പറയാന്‍ കഴിയില്ല!!! വെളിപ്പെടുത്തലുമായി സംവിധായകന്‍

മലയാള സിനിമയുടെ ചിരിക്കിലുക്കമായ കലാഭവന്‍ മണി വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എങ്കിലും നടനെക്കുറിച്ചുള്ള വിശേഷങ്ങളും അനുഭവങ്ങളും നിരവധി താരങ്ങള്‍ ഇപ്പോഴും ചാനല്‍ ഷോകളിലും ഇന്റര്‍വ്യൂകളിലും പങ്കുവെച്ചിരുന്നു. എന്നാല്‍ മണിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് മലയാളത്തിലെ ഒരു സംവിധായകന്‍. അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മണി...

വരാപ്പുഴ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കും; അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്ന് ഡി.ജി.പി

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ട. എല്ലാ വശവും വിശദമായി പരിശോധിക്കുമെന്നും ബെഹ്റ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റ ശ്രീജിത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ്...

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.യു ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി മരിച്ചു

ഇടുക്കി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.യു ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി മരിച്ചു. ഇന്നലെ വൈകിട്ട് 5 മണിയ്ക്ക് തൊടുപുഴ മടക്കത്താനത്ത് ബൈക്കിന് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 2.30 ന് ആയിരിന്നു മരണം. ഖബറടക്കം ഇന്ന് വൈകിട്ട്...

മലയാളി വിദ്യാര്‍ഥിനി ജിദ്ദയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു….

ജിദ്ദ: ജിദ്ദയില്‍ മലയാളി വിദ്യാര്‍ഥിനി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്. കെ എം സി സി കൊടുവള്ളി മണ്ഡലം കുടുംബസംഗമം നടക്കുന്നതിനിടെ, വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ്...
Advertismentspot_img

Most Popular

G-8R01BE49R7