ബലാത്സംഗം ലൈംഗികമായ പ്രവൃത്തിയല്ല!!! വിഷലിപ്തമായ ആണത്തത്തിന്റെ പ്രതിഫലനം; കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കുകയല്ല വേണ്ടതെന്ന് തസ്‌ലിമ നസ്‌റിന്‍

കോഴിക്കോട്: കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കുകയല്ല വേണ്ടതെന്ന് പ്രമുഖ എഴുത്തുകാരി തസ്ലിമ നസ്റിന്‍. സ്ത്രീകള്‍ക്കെതിരായ പീഡനം തടയുന്ന ആയുധമല്ല വധശിക്ഷ. എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. പീഡകര്‍ക്ക് നന്നാവാനുള്ള അവസരം നല്‍കണം. കോഴിക്കോട് ‘സ്പ്‌ളിറ്റ് എ ലൈഫ്’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശന ചടങ്ങിനെത്തിയതായിരുന്നു തസ്ലിമ നസ്‌റിന്‍.

പുസ്തക പ്രകാശനത്തെ തുടര്‍ന്ന് സാഹിത്യകാരന്‍ ടി.പി രാജീവനുമായി നടന്ന മുഖാമുഖം പരിപാടിയിലാണ് തസ്ലിമ മനസു തുറന്നത്. പിഞ്ചുകുട്ടികളെയടക്കം മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുകയല്ല, ‘സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടത്. ബലാത്സംഗം എന്നത് ലൈംഗികമായ പ്രവൃത്തിയല്ല. വിഷലിപ്തമായ ആണത്തത്തിന്റെ പ്രതിഫലനമണ്.’ അവര്‍ പറഞ്ഞു.

സമൂഹമാണ് പീഡകവീരന്മാരെ സൃഷ്ടിക്കുന്നത്. മാനവികതയാകണം എല്ലാവരുടെയും മതം. മതപരമായ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രാജ്യങ്ങളില്‍ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ഇത് വിരോധാഭാസമാണ്. എന്നാല്‍ വധശിക്ഷയോട് യോജിപ്പില്ലെന്നും തസ്ലിമ പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...