വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണു; രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു; മലയാളികളുള്‍പ്പെടെ നിരവധി വിനോദ സഞ്ചാരികള്‍ക്കു പരുക്ക്

മൈസുരു: വിനോദ യാത്രയ്ക്കിടെ ദുരന്തം കടന്നുവന്നു. മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണു രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹിലര്‍ എന്നിവരാണു മരിച്ച മലയാളികള്‍. ശക്തമായ മഴയും കാറ്റും കാരണം വൃന്ദാവന്‍ ഗാര്‍ഡന്‍ അടച്ചു.
ഗാര്‍ഡനിലെ നിരവധി മരങ്ങളും താല്‍ക്കാലിക കൂടാരങ്ങളും തകര്‍ന്നുവീണു. മലയാളികളുള്‍പ്പെടെ നിരവധി വിനോദ സഞ്ചാരികള്‍ക്കു പരുക്കേറ്റെന്നാണു റിപ്പോര്‍ട്ട്. ഗതാഗതക്കുരുക്ക് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായി. മഴയ്‌ക്കൊപ്പം വലിയ ഐസ് കട്ടകള്‍ പതിച്ചും കുറേപ്പേര്‍ക്കു പരുക്കേറ്റു.

Similar Articles

Comments

Advertismentspot_img

Most Popular