മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തത് പലതും പുറത്ത് പറയാന്‍ കഴിയില്ല!!! വെളിപ്പെടുത്തലുമായി സംവിധായകന്‍

മലയാള സിനിമയുടെ ചിരിക്കിലുക്കമായ കലാഭവന്‍ മണി വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എങ്കിലും നടനെക്കുറിച്ചുള്ള വിശേഷങ്ങളും അനുഭവങ്ങളും നിരവധി താരങ്ങള്‍ ഇപ്പോഴും ചാനല്‍ ഷോകളിലും ഇന്റര്‍വ്യൂകളിലും പങ്കുവെച്ചിരുന്നു.

എന്നാല്‍ മണിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് മലയാളത്തിലെ ഒരു സംവിധായകന്‍. അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മണി അഹങ്കാരിയാണെന്നും സമ്പന്നനായപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്തെന്നും ദിനേശ് ആരോപിക്കുന്നു.

ശാന്തിവിള ദിനേഷിന്റെ വാക്കുകള്‍:

മാക്ടയുടെ ജനറല്‍ ബോഡിയില്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ സംസാരിച്ചതോടെയാണ് കലാഭവന്‍ മണി എനിക്കെതിരായത്. മാക്ടയിലെ അന്നത്തെ എന്റെ അഭിപ്രായ പ്രകടനം സംവിധായകന്‍ ഷാജി കൈലാസ് ഹൈദരാബാദിലായിരുന്ന മണിക്ക് ഫോണിലൂടെ കേള്‍പ്പിച്ചു കൊടുത്തു. സിബി മലയില്‍ നിങ്ങളുടെ സഹോദരി ഭര്‍ത്താവല്ല. അതുകൊണ്ടല്ല നിങ്ങള്‍ക്ക് സിബി മലയില്‍ സിനിമ തന്നതെന്നും പറഞ്ഞു. ഈ അസ്വാരസ്യങ്ങള്‍ വളര്‍ന്നതോടെ കലാഭവന്‍ മണിയെ എന്റെ സിനിമയില്‍ നിന്ന് ഒഴിവാക്കി.

സ്റ്റേജില്‍ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തത് പലതും പുറത്ത് പറയാന്‍ കഴിയില്ല. ഫോറസ്റ്റ് ഓഫീസര്‍മാരെ തല്ലിയത് അത്തരം ഒരു സംഭവത്തിന് ഉദാഹരണമാണ്. അന്ന് ജാതിയുടെ പേരു പറഞ്ഞ് ഡി.ജി.പി സെന്‍കുമാര്‍ മണിയെ ന്യായീകരിക്കുകയായിരുന്നു. സത്യത്തില്‍ സെന്‍കുമാറിനോട് പുച്ഛമാണ് തോന്നിയത്.

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം സിബിഐ നടത്തുകയാണ്. ഈ അവസരത്തിലാണ് മണിക്കെതിരെ വിമര്‍ശനവുമായി ശാന്തിവിള ദിനേശ് രംഗത്ത് വന്നിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular