Tag: cpi

കനയ്യ കുമാര്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍; കേരളത്തില്‍ നിന്ന് 15 പേര്‍, പന്ന്യന്‍ രവീന്ദ്രന്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍

കൊല്ലം: ജെ.എന്‍.യു മുന്‍വിദ്യാര്‍ഥിയും സമരനേതാവുമായി കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് കനയ്യ കുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസ് 125 അംഗ ദേശീയ കൗണ്‍സിലിനെ തെരഞ്ഞെടുത്തു. 15 പേരാണ് കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലുള്ളത്....

സി. ദിവാകരന്‍ ഔട്ട്; സിപിഐ ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍നിന്ന് പുതിയ അഞ്ചുപേര്‍; ഇസ്മയില്‍ പക്ഷക്കാരെ വെട്ടിനിരത്തി കാനം

കൊല്ലം: മുതിര്‍ന്ന നേതാവ് സി. ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്നു ഒഴിവാക്കി. സി.എന്‍. ചന്ദ്രന്‍, സത്യന്‍ മൊകേരി, കമല സദാനന്ദന്‍ എന്നിവരെയും ഒഴിവാക്കി. അതേസമയം, കേരളത്തില്‍നിന്ന് അഞ്ച് പുതുമുഖങ്ങള്‍ കൗണ്‍സിലിലെത്തി. മഹേഷ് കക്കത്ത് കാന്‍ഡിഡേറ്റ് അംഗമാകും. കെ.പി. രാജേന്ദ്രന്‍, എന്‍. രാജന്‍, എന്‍. അനിരുദ്ധന്‍,...

ഭൂമാഫിയയെ സഹായിച്ചു, സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നു വിജയന്‍ ചെറുകര പുറത്ത്

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിന് ഭൂമാഫിയയെ സഹായിച്ച വിജയന്‍ ചെറുകരയെ പാര്‍ട്ടി ചുമതലയില്‍ നിന്നും പുറത്താക്കി. സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പകരം കെ.രാജന്‍ എം.എല്‍.എയ്ക്ക് ജില്ലാ...

മാണിയുമായി കൂട്ടുകൂടാന്‍ സിപിഐ റെഡി, സിപിഎം-സിപിഐ ചര്‍ച്ചയില്‍ ധാരണ

കൊച്ചി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായുള്ള ബന്ധത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നാഭിപ്രായമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിടും. ഏത് തരത്തില്‍ ബന്ധം വേണമെന്ന് കേരളത്തില്‍ തീരുമാനമെടുക്കാം. വരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെ സഹകരിപ്പിക്കന്‍ സിപിഎം സിപിഐ ധരണയായി....

കീഴാറ്റൂരില്‍ സിപിഎമ്മിനെ മലത്തിയടിക്കാന്‍ സമരവുമായി സിപിഐ

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി എത്തിയതിന് പിന്നാലെ സിപിഎം സമരത്തിന് ബദല്‍ പരിപാടിയുമായി എഐവൈഎഫ്. ശനിയാഴ്ച വയല്‍ക്കിളികള്‍ക്കെതിരെ നാടിന്‍ കാവല്‍ എന്ന പേരില്‍ സിപിഎം പ്രക്ഷോഭം സംഘടിപ്പിക്കുമ്പോള്‍ അന്നേദിവസം തന്നെ കണ്ണൂരില്‍ കീഴാറ്റൂരിന് ബദലുണ്ട് എന്ന പേരില്‍ പ്രതിഷേധ പരിപാടി നടത്താനാണ് എഐവൈഎഫ് തീരുമാനിച്ചിരിക്കുന്നത്....

സുഗതന്റെ ആത്മഹത്യ, ജാമ്യത്തിലിറങ്ങിയ സിപിഐ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം

കൊല്ലം: ഇളമ്പലില്‍ സുഗതന്‍ എന്ന പ്രവാസി ജീവനൊടുക്കിയ കേസിലെ പ്രതികളായവര്‍ക്ക് എഐവൈഎഫ് സ്വീകരണം നല്‍കി. ജാമ്യത്തിലിറങ്ങിയ മൂന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കാണ് സ്വീകരണം നല്‍കിയത് . പുനലൂരില്‍ വച്ചാണ് സ്വീകരണ ചടങ്ങുകള്‍ നടന്നത്. എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍...

കൊടികുത്തല്‍ പരാമര്‍ശം; പിണറായിക്ക് കാനത്തിന്റെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രന്‍. എഐവൈഎഫ് കൊടി കണ്ടിടത്തെല്ലാം കൊണ്ട് കുത്തുകയാണെന്ന് പിണറായി വിമര്‍ശിച്ചിരുന്നു. കൊടി കുത്തരുതെന്ന നിലപാട് എല്ലാ കൊടികള്‍ക്കും ബാധകമാണെങ്കില്‍ സിപിഐ അത് അംഗീകരിക്കുമെന്ന് കാനം പറഞ്ഞു. എഐവൈഎഫ് കൊടി കുത്തിയതു കൊണ്ടാണ് പ്രവാസി ആത്മഹത്യ ചെയ്തതെങ്കില്‍...

സി.പി.ഐയെ കാനം തന്നെ നയിക്കും; സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു

മലപ്പുറം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം പാളിയതോടെയാണ് വീണ്ടും കാനം സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. കാനത്തിനെതിരെ സി.ദിവാകരനെ നിര്‍ത്താനുള്ള നീക്കമാണ്...
Advertismentspot_img

Most Popular