Tag: cpi

നാല് മണ്ഡലങ്ങളിലേയ്ക്ക് കൂടിയുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ

നാല് മണ്ഡലങ്ങളിലേയ്ക്ക് കൂടിയുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ചടയമംഗലത്ത് ജെ. ചിഞ്ചുറാണി സ്ഥാനാർത്ഥിയാകും. അഡ്വ. ആർ സജിലാലാണ് ഹരിപ്പാട്ടെ സിപിഐ സ്ഥാനാർത്ഥി. എം. ടി നിക്‌സൺ പറവൂരും സി. സി മുകുന്ദൻ നാട്ടികയിലും സ്ഥാനാർത്ഥിയാകും. ചടയമംഗലത്ത്...

ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം; സിപിഎം സെക്രട്ടേറിയറ്റില്‍ പച്ചക്കൊടി

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിന് സിപിഎം സെക്രട്ടേറിയറ്റില്‍ പച്ചക്കൊടി. യു.ഡി.എഫിലുണ്ടായ രാഷ്ട്രീയപ്രതിസന്ധി പ്രയോജനപ്പെടുത്താന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണ. ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശത്തെ എതിര്‍ക്കുന്ന സി.പി.ഐക്കെതിരേ യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. ജോസ്...

പിണറായി വിജയനെ കുറ്റപ്പെടുത്തി സി.പി.ഐ

ഉദ്ഘാടന പ്രസംഗത്തിൽ സി അച്യുതമേനോന്റെ പേര് പരാമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസ്മരിച്ചുവെന്ന് ആരും കരുതില്ലെന്നും മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂർവമായ തമസ്കരണമാണെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും മുഖപ്രസംഗം പറയുന്നു. ചരിത്രത്തോടു സത്യസന്ധത തെല്ലും പുലർത്താതെ, ചരിത്രത്തെ വളച്ചൊടിക്കുകയും...

എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് പൊലീസ്; പൊട്ടലുണ്ടെന്ന് ഡോക്റ്റര്‍ പറഞ്ഞിട്ടുണ്ടെന്ന് എംഎല്‍എ

കൊച്ചി: ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എം എല്‍ എ എല്‍ദോ എബ്രഹാമിന്റെ കൈക്ക് ഒടിവോ പൊട്ടലോ ഇല്ലെന്ന വാദവുമായി പോലീസ്. ഇതു സംബന്ധിച്ച രേഖകള്‍ പോലീസ് എറണാകുളം ജില്ലാ കളക്ടര്‍ക്ക് കൈമാറി. പോലീസ് കൈമാറിയ ചികിത്സാരേഖകളുടെ പകര്‍പ്പ് പുറത്തായി. വെള്ളിയാഴ്ച നടന്ന ഹിയറിങ്ങിലാണ് പോലീസ് മെഡിക്കല്‍...

സി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ പോയതുകൊണ്ടാണ് അടി വാങ്ങിയതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ പോയതുകൊണ്ടാണ് അടി വാങ്ങിയതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എം.എല്‍.എക്ക് മര്‍ദനമേറ്റത് സമരത്തിനിടെയാണ്. പോലീസ് ആരെയും വീട്ടില്‍ക്കയറി മര്‍ദിച്ചിട്ടില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കള്‍ക്ക് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സംഭവത്തിലാണ്...

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും ശബരിമല വിഷയവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഐ

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന് സിപിഐ. ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീ പ്രവേശനത്തോടെ വിശ്വാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടായി. മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന ഭീതിയില്‍ ന്യൂനപക്ഷങ്ങള്‍...

കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് നേരെ കരിങ്കൊടി

തൊടുപുഴ: തൊടുപുഴയില്‍ ബാങ്കേഴ്സ് സമിതി യോഗത്തിന് എത്തിയ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ പര്യാപ്തമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍...

വി.എസ്. സിപിഎമ്മുകാരനാണോ..? കാനത്തിന്റെ ചോദ്യത്തിന് വി.എസിന്റെ മറുപടി

തിരുവനന്തപുരം: വനിതാ മതിലിന്റെ പേരില്‍ മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ വാക് പോര്. വനിതാ മതിലില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്റെ നിലപാടിനെതിരെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ...
Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...