ഭൂമാഫിയയെ സഹായിച്ചു, സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നു വിജയന്‍ ചെറുകര പുറത്ത്

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിന് ഭൂമാഫിയയെ സഹായിച്ച വിജയന്‍ ചെറുകരയെ പാര്‍ട്ടി ചുമതലയില്‍ നിന്നും പുറത്താക്കി. സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പകരം കെ.രാജന്‍ എം.എല്‍.എയ്ക്ക് ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കി.

മിച്ചഭൂമിയിടപാടില്‍ ഡെപ്യൂട്ടി കലക്ടര്‍ക്കും വിജയന്‍ ചെറുകരയ്ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സ്വകാര്യചാനല്‍ പുറത്തുവിട്ടിരുന്നു.

SHARE