Tag: Corona in Kerala

രാജ്യത്ത് കൊറോണ ബാധിച്ചവര്‍ 3290 ആയി.. വൈറസ് സ്ഥിരീകരിച്ചവരില്‍ 83% പേരും 60 വയസ്സിനു താഴെയുള്ളവര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ, രോഗികളുടെ എണ്ണം 3000 കവിഞ്ഞു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, 12 പേര്‍ മരിച്ചു. ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ച കണക്കനുസരിച്ച് 2902 പേരാണ്...

കൊറോണ: ഇറ്റലിയില്‍ നിന്ന് എത്തിയ റാന്നി സ്വദേശി റിജോ മനസു തുറക്കുന്നു

റാന്നി : കോവിഡിനെതിരായ യുദ്ധത്തിനൊടുവില്‍ വിജയിച്ച് ആ 5 പേര്‍ ഐത്തല മീമൂട്ടുപാറയിലെ പട്ടയില്‍ വീട്ടിലേക്കു മടങ്ങിയെത്തി. ഇറ്റലിയില്‍ നിന്നെത്തിയ മോന്‍സി, രമണി, റിജോ എന്നിവരും മോന്‍സിയുടെ സഹോദരന്‍ ജോസഫ്, ഭാര്യ ഓമന എന്നിവരാണ് രോഗമുക്തരായി വീടുകളിലേക്കു മടങ്ങിയെത്തിയത്. ആ ദിവസങ്ങളെക്കുറിച്ച് റിജോ പറയുന്നു: വെല്ലുവിളികളുടെ...

തിരുവനന്തപരുത്തെ കോവിഡ് മരണം; പകര്‍ന്നത് ബന്ധുവില്‍ നിന്നാണെന്ന് സംശയം

തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസിന് വൈറസ് ബാധയേറ്റത് ബന്ധുവില്‍ നിന്നാണേയെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും ബന്ധുക്കളെയൊക്കെ നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയതാണെന്നും ആരോഗ്യ വകുപ്പ് ക്യത്യമായ മുന്‍കരുതലെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അബ്ദുല്‍ അസീസില്‍ നിന്ന്...

എന്തുകൊണ്ടാണ് കൊറോണ ആദ്യം ചൈനയില്‍ വന്നത്…?

കൊറോണയെ പ്രതിരോധിക്കാന്‍ വിവിധ തരത്തിലുള്ള ബോധവത്കരണം നടന്നുവരികയാണ്. സിനിമാ താരങ്ങളുള്‍പ്പെടെയുള്ള പ്രമുഖര്‍ ബോധവത്കരണവുമായി രംഗത്തുണ്ട്. ഇതിനിടെ ഒരു വ്യത്യസ്ത വീഡിയോ വൈറലായിരിക്കുകയാണ്. 'കൊറോണയെ ഇന്റര്‍വ്യൂ' ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഓലപ്പീപ്പി എന്റര്‍ടെയ്ന്‍മെന്റാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്...

പിടി തരാതെ കൊറോണ; സംസ്ഥാനത്ത് 213 കൊറോണ ബാധിതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 32 പേര്‍ക്ക്. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ 17 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 15പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കൊറോണ ബാധിച്ചത്. കാസര്‍കോട്ട് 15 പേര്‍ക്കും കണ്ണൂര്‍ 11...

ഡെലിവറി ചാര്‍ജ് ഇല്ല; അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്…

ലോക്ക്ഡൗണില്‍ അവശ്യസാധനങ്ങള്‍ വീടുകളില്‍ വിതരണം ചെയ്യാനൊരുങ്ങി കണ്‍സ്യൂമര്‍ ഫെഡ്. സേവ് ഗ്രീന്‍ എന്ന സന്നദ്ധ സംഘടനയുടെ അഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന അതേ വിലയ്ക്കാണ് വീട്ടില്‍ സാധനങ്ങള്‍ എത്തിക്കുക. പൊതു വിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് അമിത വില...

വെള്ളവും ഭക്ഷണവും വേണമെന്ന് തൊഴിലാളികള്‍; തെരുവിലിറങ്ങിയവരെ പിരിച്ചുവിടുന്നു; കേന്ദ്രം ഇടപെടണമെന്ന് കടകംപള്ളി

ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയില്‍ തടിച്ചു കൂടിയ ഇതര സംസ്ഥാന തൊഴിലാളികളെ പിരിച്ചുവിടുന്നു. ആരോഗ്യവകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പിരിഞ്ഞുപോകാന്‍ തയ്യാറായത്. കൂടുതല്‍ പൊലീസ് സേന സ്ഥലത്തെത്തി ഒത്തുകൂടിയവരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ്...

രക്ഷപെടുത്താന്‍ പരമാവധി ശ്രമിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ല

ഒടുവില്‍ കേരളം ആശങ്കപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരണം സംഭവിച്ചിരിക്കുന്നു. മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു. രോഗിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെന്ന് മന്ത്രി അറിയിച്ചു. തീവ്രമായ ആരോഗ്യപ്രശ്‌നങ്ങള്‍ സ്ഥിതി സങ്കീര്‍ണമാക്കി. ...
Advertismentspot_img

Most Popular