Tag: blast
ശ്രീലങ്കയില്‍ ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ സ്‌ഫോടനം; മരണം 52 ആയി
കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ സ്ഫോടനം. 52 പേര്‍ മരിച്ചതായും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്.
ഈ സമയം പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ഥനകള്‍ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പോലീസ്...
വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു
കൊളംബിയ: വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു. ആഭ്യന്തര വിമാനസര്‍വീസ് നടത്തുന്ന ലേസര്‍ എയര്‍ലൈന്‍സിന്റെ ഡഗ്ലസ് ഡിസി3 എന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്. 30 സീറ്റുള്ള വിമാനം സാങ്കേതിക തകരാര്‍ മൂലമാണ് തകര്‍ന്നതെന്നാണ് വിവരം.
മെറ്റാ പ്രവിശ്യയില്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10.40 നാണ്...
നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് ബോംബ് വച്ചു തകര്‍ത്തു
മുംബൈ: വിദേശത്തേക്കു മുങ്ങിയ പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി, വജ്രവ്യാപാരി നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു തകര്‍ത്തു. പ്രശസ്ത ഉല്ലാസ കേന്ദ്രമായ അലിബാഗിലെ 100 കോടി മൂല്യമുള്ള കെട്ടിടമാണു മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൊളിച്ചത്.
അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. റായ്ഗഡ്...
മലപ്പുറത്ത് വെടിക്കെട്ട് അപകടം
മലപ്പുറം: മലപ്പുറം തിരുവാലിയില്‍ ക്ഷേത്ര വെടിക്കെട്ടിനിടയില്‍ അപകടം. കൈതയില്‍ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പുല്‍വാമയ്ക്ക് സമീപം വീണ്ടും സ്‌ഫോടനം
ജമ്മു: കശ്മീരില്‍ പുല്‍വാമയ്ക്ക് സമീപം ത്രാലില്‍ സ്‌ഫോടനം. സ്‌ഫോടനത്തിന് പിന്നില്‍ ഭീകരരെന്ന് സൂചന. ഇന്നലെ മുതല്‍ നിയന്ത്രണരേഖയില്‍ കനത്തപ്രകോപനവുമായി പാക്കിസ്ഥാന് നിലകൊള്ളുകയാണ്. ജമ്മു കശ്മീരിലെ പൂഞ്ചില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിലെ പാക് ഷെല്ലിങ്ങില്‍ മൂന്നുഗ്രാമീണരാണ് കൊല്ലപ്പെട്ടത് രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നിരവധി വീടുകള്‍ക്ക്...
ഈജിപ്തിലെ പിരമിഡുകള്‍ക്ക് സമീപം ബോംബ് സ്‌ഫോടനം
കെയ്‌റോ: ഈജിപ്തിലെ പിരമിഡുകള്‍ക്ക് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. വിയറ്റ്‌നാം സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളും ഈജിപ്ത് സ്വദേശിയായ ടൂര്‍ ഗൈഡുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
വിയറ്റ്‌നാം സ്വദേശികളായ വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസിലാണ് പൊട്ടിത്തെറിയുണ്ടായത്. പ്രാദേശികസമയം...
ബെഡ്‌റൂമില്‍ സ്‌ഫോടനം; രണ്ടുകുട്ടികള്‍ വെന്തുമരിച്ചു; അപകടകാരണം ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചതെന്ന് സൂചന
വടക്കാഞ്ചേരി (തൃശൂര്‍): തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. കുട്ടികള്‍ ഉറങ്ങിയിരുന്ന മുറിക്കുള്ളില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതുന്നു. ഈ മുറിക്കുള്ളില്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു. ഇതിനിടെ ഗ്യാസ് സിലിണ്ടര്‍...
ഗുണ്ട് അടക്കമുള്ള സ്‌ഫോടകവസ്തു ഉപയോഗിച്ചു; അങ്കമാലിയില്‍ ശാസ്ത്രമേളയ്ക്കിടെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; 60 കുട്ടികള്‍ക്ക് പരുക്ക്
കൊച്ചി: അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ ശാസ്ത്രമേളയില്‍ രാസപദാര്‍ഥങ്ങളുപയോഗിച്ച് നിര്‍മ്മിച്ച അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 60ഓളം കുട്ടികള്‍ക്ക് പരിക്ക്. പൊട്ടിതെറിക്കുന്നതായി പ്രദര്‍ശിപ്പിക്കുന്നതിനിടെയുണ്ടായ ശക്തമായ പൊട്ടിത്തെറിയി കുട്ടികള്‍ക്കലാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല.
ഗുണ്ട് അടക്കമുള്ള സ്ഫോടകവസ്തു ഉപയോഗിച്ച് അഗ്‌നിവര്‍വ്വതം നിര്‍മ്മിച്ചതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്.പരിക്കേറ്റവരെ അങ്കമാലി എല്‍.എഫ്...